Romans 4:18 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആശിക്കുന്നതിന് ഒരു വഴിയുമില്ലാതിരുന്നപ്പോള്‍ അബ്രഹാം പ്രത്യാശിക്കുകയും വിശ്വസിക്കുകയും ചെയ്തു. അങ്ങനെ ‘നിന്‍റെ സന്തതികള്‍ നക്ഷത്രജാലം കണക്കെ വര്‍ധിക്കും’ എന്ന് വേദലിഖിതങ്ങളില്‍ പറയുന്നതുപോലെ അബ്രഹാം അനേകം ജനതകളുടെ പിതാവായിത്തീര്‍ന്നു.
Malayalam (ERV) WBTC Bible
അബ്രാഹാമിനു സന്തതികളുണ്ടാകുമെന്ന് യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. പക്ഷെ അബ്രാഹാം ദൈവത്തെ വിശ്വസിക്കുകയും പ്രത്യാശയോടെ പ്രതീക്ഷിച്ചിരിക്കുകയും ചെയ്തതുകൊണ്ടു മാത്രമാണ് അവന്‍ അനേകം ജനതകളുടെ പിതാവായത്. പണ്ടു ദൈവം പറഞ്ഞിരുന്നു, “നിനക്കു ധാരാളം സന്തതികളുണ്ടാകും എന്ന്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
“നിന്റെ സന്തതി ഇവ്വണ്ണം ആകും” എന്നു അരുളിച്ചെയ്തിരിക്കുന്നതുപോലെ താൻ ബഹുജാതികൾക്കു പിതാവാകും എന്നു അവൻ ആശെക്കു വിരോധമായി ആശയോടെ വിശ്വസിച്ചു.
Malayalam 1992 MBSI
“നിന്റെ സന്തതി ഇവ്വണ്ണം ആകും എന്നു അരുളിച്ചെയ്തിരിക്കുന്നതുപോലെ താന്‍ ബഹുജാതികള്‍ക്കു പിതാവാകും എന്നു അവന്‍ ആശെക്കു വിരോധമായി ആശയോടെ വിശ്വസിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“നിന്റെ സന്തതി ഇപ്രകാരം ആകും” എന്ന് അരുളിച്ചെയ്തിരിക്കുന്നതുപോലെ താൻ ബഹുജാതികൾക്കു പിതാവാകും എന്ന് സഹചര്യങ്ങൾക്ക് വിരോധമായി അവൻ ഉറപ്പോടെ ദൈവത്തിൽ വിശ്വസിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
“നിന്‍റെ സന്തതി ഇവ്വണ്ണം ആകും” എന്ന് അരുളിച്ചെയ്തിരിക്കുന്നതുപോലെ താന്‍ ബഹുജാതികള്‍ക്കു പിതാവാകും എന്ന് അവന്‍ ആശയ്ക്ക് വിരോധമായി ആശയോടെ വിശ്വസിച്ചു.
Malayalam Bible POC-ML 2013
നിന്‍െറ സന്തതി ഇപ്രകാരമായിരിക്കും എന്നു പറയപ്പെട്ടിരുന്നതനുസരിച്ച്‌ താന്‍ അനേകം ജനതകളുടെ പിതാവാകും എന്ന്‌, പ്രതീക്‌ഷയ്‌ക്ക്‌ സാധ്യത ഇല്ലാതിരുന്നിട്ടും, പ്രതീക്‌ഷയോടെ അവന്‍ വിശ്വസിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“നിന്റെ സന്തതി ഇങ്ങനെ ആയിത്തീരും” എന്നു ദൈവം അരുളിച്ചെയ്തിരുന്നതുകൊണ്ട് ആശിക്കാൻ സാധ്യതയില്ലാതിരുന്നിട്ടും അനേകം ജനതകൾക്കു പിതാവായിത്തീരുമെന്ന് ആശയോടുകൂടെ അബ്രാഹാം വിശ്വസിച്ചു.