Romans 4:19 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[19-21] ഏകദേശം നൂറു വയസ്സായ തനിക്ക് ഒരു പിതാവാകാനുള്ള പ്രായം കഴിഞ്ഞു എന്നും, സാറായുടെ ഗര്‍ഭാശയം നിര്‍ജീവമായിത്തീര്‍ന്നു എന്നും അബ്രഹാമിന് അറിയാമായിരുന്നിട്ടും അദ്ദേഹത്തിന്‍റെ വിശ്വാസം ദുര്‍ബലമായിത്തീരുകയോ, ദൈവത്തിന്‍റെ വാഗ്ദാനത്തെ അദ്ദേഹം സംശയിക്കുകയോ ചെയ്തില്ല. പ്രത്യുത, വിശ്വാസത്താല്‍ അദ്ദേഹം പൂര്‍വോപരി ശക്തിപ്രാപിക്കുകയും തന്‍റെ വാഗ്ദാനം നിറവേറ്റുവാനുള്ള കഴിവു ദൈവത്തിനുണ്ടെന്നുള്ള പൂര്‍ണബോധ്യത്തോടുകൂടി ദൈവത്തെ പ്രകീര്‍ത്തിക്കുകയും ചെയ്തു.
Malayalam (ERV) WBTC Bible
ഏതാണ്ട് നൂറു വയസ്സായ താന്‍ ശാരീരികമായി സന്താനോല്പാദനത്തിനുളള പ്രായം പിന്നിട്ടുവെന്നറിഞ്ഞിട്ടും, സാറാ വന്ധ്യയാണെന്നു മനസ്സിലായിരുന്നിട്ടും ദൈവത്തിലുളള അവന്‍റെ വിശ്വാസം ക്ഷയിച്ചില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ഏകദേശം നൂറു വയസ്സുള്ളവനാകയാൽ തന്റെ ശരീരം നിർജ്ജീവമായിപ്പോയതും സാറയുടെ ഗർഭപാത്രത്തിന്റെ നിർജ്ജീവത്വവും ഗ്രഹിച്ചിട്ടും വിശ്വാസത്തിൽ ക്ഷീണിച്ചില്ല.
Malayalam 1992 MBSI
അവന്‍ ഏകദേശം നൂറു വയസ്സുള്ളവനാകയാല്‍ തന്റെ ശരീരം നിര്‍ജ്ജീവമായിപ്പോയതും സാറയുടെ ഗര്‍ഭപാത്രത്തിന്റെ നിര്‍ജ്ജീവത്വവും ഗ്രഹിച്ചിട്ടും വിശ്വാസത്തില്‍ ക്ഷീണിച്ചില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ ഏകദേശം നൂറു വയസ്സുള്ളവനാകയാൽ തന്റെ ശരീരം നിർജ്ജീവമായിപ്പോയതും, സാറായുടെ ഗർഭപാത്രത്തിന്റെ നിർജ്ജീവത്വം ഗ്രഹിച്ചിട്ടും വിശ്വാസത്തിൽ ക്ഷീണിച്ചില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ഏകദേശം നൂറു വയസ്സുള്ളവനാകയാല്‍ തന്‍റെ ശരീരം നിര്‍ജീവമായിപ്പോയതും സാറായുടെ ഗര്‍ഭപാത്രത്തിന്‍റെ നിര്‍ജീവത്വവും ഗ്രഹിച്ചിട്ടും വിശ്വാസത്തില്‍ ക്ഷീണിച്ചില്ല.
Malayalam Bible POC-ML 2013
നൂറു വയസ്‌സായ തന്‍െറ ശരീരം മൃതപ്രായമായിരിക്കുന്നെന്നും സാറായുടെ ഉദരം വന്‌ധ്യമാണെന്നും അറിയാമായിരുന്നിട്ടും അവന്‍െറ വിശ്വാസം ദുര്‍ബലമായില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഏകദേശം നൂറുവയസ്സുണ്ടായിരുന്നതുകൊണ്ട് തന്റെ ശരീരം മൃതപ്രായമായിരുന്നു എന്നും സാറയുടെ ഗർഭപാത്രം നിർജീവമായിരുന്നു എന്നും വ്യക്തമായി അറിഞ്ഞിട്ടും അബ്രാഹാമിന്റെ വിശ്വാസം ദുർബലമായില്ല.