Romans 4:2 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തന്‍റെ കര്‍മാനുഷ്ഠാനംകൊണ്ട് അദ്ദേഹം കുറ്റമറ്റവനായി അംഗീകരിക്കപ്പെട്ടു എങ്കില്‍ അദ്ദേഹത്തിന് അഭിമാനിക്കുവാന്‍ വകയുണ്ടായിരുന്നു. പക്ഷേ ദൈവത്തിന്‍റെ മുമ്പില്‍ അഭിമാനിക്കുവാന്‍ സാധ്യമല്ല.
Malayalam (ERV) WBTC Bible
അബ്രാഹാം അവന്‍റെ പ്രവൃത്തി വഴിയാണ് നീതീകരിക്കപ്പെട്ടതെങ്കില്‍ പുകഴ്ച പറയാന്‍ അവന് കാരണവുമുണ്ട്. പക്ഷേ, ദൈവസമക്ഷം പുകഴ്ച പറയാന്‍ സാധിക്കില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അബ്രാഹാം പ്രവൃത്തിയാൽ നീതീകരിക്കപ്പെട്ടു എങ്കിൽ അവന്നു പ്രശംസിപ്പാൻ സംഗതി ഉണ്ടു; ദൈവസന്നിധിയിൽ ഇല്ലതാനും,
Malayalam 1992 MBSI
അബ്രാഹാം പ്രവൃത്തിയാല്‍ നീതീകരിക്കപ്പെട്ടു എങ്കില്‍ അവന്നു പ്രശംസിപ്പാന്‍ സംഗതി ഉണ്ടു; ദൈവസന്നിധിയില്‍ ഇല്ലതാനും,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അബ്രഹാം പ്രവൃത്തിയാൽ നീതീകരിക്കപ്പെട്ടു എങ്കിൽ അവന് പ്രശംസിക്കുവാൻ ഒരു കാരണമുണ്ടായിരുന്നു; എന്നാൽ ദൈവസന്നിധിയിൽ ഇല്ലതാനും,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അബ്രാഹാം പ്രവൃത്തിയാല്‍ നീതീകരിക്കപ്പെട്ടു എങ്കില്‍ അവന് പ്രശംസിപ്പാന്‍ സംഗതി ഉണ്ട്; ദൈവസന്നിധിയില്‍ ഇല്ലതാനും;
Malayalam Bible POC-ML 2013
അബ്രാഹം പ്രവൃത്തികളാലാണു നീതീകരിക്കപ്പെട്ടതെങ്കില്‍ അവന്‌ അഭിമാനത്തിനു വകയുണ്ട്‌ - ദൈവസന്നിധിയിലല്ലെന്നുമാത്രം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അബ്രാഹാം നീതീകരിക്കപ്പെട്ടത് പ്രവൃത്തികളാൽ ആയിരുന്നെങ്കിൽ അദ്ദേഹത്തിന് ആത്മപ്രശംസയ്ക്കു വകയുണ്ടാകുമായിരുന്നു; എന്നാൽ, ദൈവത്തിനുമുമ്പാകെ ആത്മപ്രശംസയ്ക്ക് യാതൊന്നുമില്ല.