Romans 4:20 — Compare Translations

7 translations compared side by side

Malayalam (ERV) WBTC Bible
ദൈവത്തിന്‍റെ വാഗ്ദാനം ഫലിക്കുമോ എന്ന സംശയം അബ്രാഹാമിന് ഒരിക്ക ലുമുണ്ടായിരുന്നില്ല. അവന്‍റെ ദൈവവിശ്വാസത്തിന് ഒരിളക്കവും സംഭവിച്ചതുമില്ല. അവന്‍ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുകയും ദൈവത്തെ വാഴ്ത്തുകയും ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവത്തിന്റെ വാഗ്ദത്തത്തിങ്കൽ അവിശ്വാസത്താൽ സംശയിക്കാതെ വിശ്വാസത്തിൽ ശക്തിപ്പെട്ടു ദൈവത്തിന്നു മഹത്വം കൊടുത്തു,
Malayalam 1992 MBSI
ദൈവത്തിന്റെ വാഗ്ദത്തത്തിങ്കല്‍ അവിശ്വാസത്താല്‍ സംശയിക്കാതെ വിശ്വാസത്തില്‍ ശക്തിപ്പെട്ടു ദൈവത്തിന്നു മഹത്വം കൊടുത്തു,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവത്തിന്റെ വാഗ്ദത്തത്തെ അവിശ്വാസത്താൽ സംശയിക്കാതെ വിശ്വാസത്തിൽ ശക്തിപ്പെട്ടു ദൈവത്തിന് മഹത്വം കൊടുത്തു,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവത്തിന്‍റെ വാഗ്ദത്തത്തിങ്കല്‍ അവിശ്വാസത്താല്‍ സംശയിക്കാതെ വിശ്വാസത്തില്‍ ശക്തിപ്പെട്ടു ദൈവത്തിനു മഹത്ത്വം കൊടുത്തു,
Malayalam Bible POC-ML 2013
വിശ്വാസമില്ലാത്തവനെപ്പോലെ ദൈവത്തിന്‍െറ വാഗ്‌ദാനത്തിനെതിരായി അവന്‍ ചിന്തിച്ചില്ല. മറിച്ച്‌, ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട്‌ അവന്‍ വിശ്വാസത്താല്‍ ശക്‌തിപ്രാപിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവത്തിന്റെ വാഗ്ദാനത്തെക്കുറിച്ച് അവിശ്വാസത്താൽ ചഞ്ചലിക്കാതെ അദ്ദേഹം ദൈവത്തെ മഹത്ത്വപ്പെടുത്തി വിശ്വാസത്തിൽ ശക്തിപ്പെട്ടു.