Romans 4:9 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദാവീദു വര്‍ണിക്കുന്ന ഈ അനുഗ്രഹം പരിച്ഛേദനകര്‍മം അനുഷ്ഠിക്കുന്നവര്‍ക്കു മാത്രമുള്ളതാണോ? തീര്‍ച്ചയായും അല്ല! പരിച്ഛേദനകര്‍മം അനുഷ്ഠിക്കാത്തവര്‍ക്കും കൂടിയുള്ളതാണ് അത്. തന്‍റെ വിശ്വാസം അബ്രഹാമിനു നീതിയായി പരിഗണിക്കപ്പെട്ടു എന്നു നാം പറയുന്നു.
Malayalam (ERV) WBTC Bible
പരിച്ഛേദനയേറ്റവര്‍ക്ക് മാത്രമേ സന്തോഷത്തിനര്‍ഹതയുളളൂ എന്നതാണോ? അതോ അഗ്രചര്‍മ്മികള്‍ക്കും ഉണ്ടോ? ദൈവം അബ്രാഹാമിന്‍റെ വിശ്വാസത്തെ അംഗീകരിക്കുകയും ആ വിശ്വാസം അവനെ ദൈവത്തിന്‍റെ മുന്പാകെ നീതീകരിക്കുകയും ചെയ്തുവെന്ന് നാം നേരത്തെ പറഞ്ഞുകഴിഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈ ഭാഗ്യവർണ്ണനം പരിച്ഛേദനെക്കോ? അഗ്രചർമ്മത്തിന്നു കൂടെയോ? അബ്രാഹാമിന്നു വിശ്വാസം നീതിയായി കണക്കിട്ടു എന്നല്ലോ നാം പറയുന്നതു.
Malayalam 1992 MBSI
ഈ ഭാഗ്യവര്‍ണ്ണനം പരിച്ഛേദനെക്കോ? അഗ്രചര്‍മ്മത്തിന്നു കൂടെയോ? അബ്രാഹാമിന്നു വിശ്വാസം നീതിയായി കണക്കിട്ടു എന്നല്ലോ നാം പറയുന്നതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഈ ഭാഗ്യവർണ്ണനം പരിച്ഛേദന ചെയ്തവർക്ക് മാത്രമോ? അതോ ചെയ്യാത്തവർക്കും കൂടെയോ? തന്റെ വിശ്വാസം അബ്രഹാമിന് നീതിയായി കണക്കിടപ്പെട്ടു എന്നല്ലോ നാം പറയുന്നത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഈ ഭാഗ്യവര്‍ണനം പരിച്ഛേദനയ്ക്കോ? അഗ്രചര്‍മത്തിനു കൂടെയോ? അബ്രാഹാമിനു വിശ്വാസം നീതിയായി കണക്കിട്ടു എന്നല്ലോ നാം പറയുന്നത്.
Malayalam Bible POC-ML 2013
പരിച്‌ഛേദിതര്‍ക്കു മാത്രമുള്ളതാണോ ഈ ഭാഗ്യം? അതോ, അപരിച്‌ഛേദിതര്‍ക്കുമുള്ളതോ? അബ്രാഹത്തിനു വിശ്വാസം നീതിയായി പരിഗണിക്കപ്പെട്ടു എന്നാണല്ലോ നാം പറയുന്നത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, ഈ അനുഗൃഹീതാവസ്ഥ പരിച്ഛേദനമേറ്റവർക്കു മാത്രമുള്ളതാണോ അതോ, പരിച്ഛേദനം ഇല്ലാത്തവർക്കും കൂടിയുള്ളതോ? അബ്രാഹാമിന്റെ വിശ്വാസത്തെ നീതിയായി ദൈവം കണക്കാക്കി എന്നാണല്ലോ നാം പറയുന്നത്.