Romans 5:10 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നാം ദൈവത്തിന്‍റെ ശത്രുക്കളായിരുന്നു. എന്നാല്‍ തന്‍റെ പുത്രന്‍റെ മരണത്താല്‍ നമ്മെ അവിടുത്തെ മിത്രങ്ങളാക്കിത്തീര്‍ത്തു. നാം ദൈവത്തിന്‍റെ മിത്രങ്ങളായതുകൊണ്ട് ക്രിസ്തുവിന്‍റെ ജീവന്‍മൂലം നാം രക്ഷിക്കപ്പെടുമെന്നുള്ളത് എത്രയധികം നിശ്ചയമാണ്!
Malayalam (ERV) WBTC Bible
നമ്മള്‍ ദൈവത്തിന്‍റെ ശത്രുക്കളായിരിക്കുന്പോള്‍ തന്നെ അവന്‍റെ പുത്രന്‍റെ മരണം മുഖേന ദൈവം നമ്മെ മിത്രങ്ങളാക്കി. അതുകൊണ്ട് നാം തീര്‍ച്ചയായും ദൈവമിത്രങ്ങളാണ്. അവന്‍റെ പുത്രന്‍റെ ജീവന്‍ വഴി അവന്‍ നമ്മെ കൂടുതലായി രക്ഷിക്കുകയും ചെയ്യും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശത്രുക്കളായിരിക്കുമ്പോൾ തന്നേ നമുക്കു അവന്റെ പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പു വന്നു എങ്കിൽ നിരന്നശേഷം നാം അവന്റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും.
Malayalam 1992 MBSI
ശത്രുക്കളായിരിക്കുമ്പോള്‍ തന്നേ നമുക്കു അവന്റെ പുത്രന്റെ മരണത്താല്‍ ദൈവത്തോടു നിരപ്പു വന്നു എങ്കില്‍ നിരന്നശേഷം നാം അവന്റെ ജീവനാല്‍ എത്ര അധികമായി രക്ഷിക്കപ്പെടും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നാം ശത്രുക്കളായിരിക്കുമ്പോൾത്തന്നെ നമുക്ക് അവന്റെ പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പു വന്നു എങ്കിൽ നിരന്നശേഷം നാം അവന്റെ ജീവനാൽ എത്ര അധികമായി രക്ഷിയ്ക്കപ്പെടും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശത്രുക്കളായിരിക്കുമ്പോള്‍തന്നെ നമുക്ക് അവന്റെ പുത്രന്റെ മരണത്താല്‍ ദൈവത്തോടു നിരപ്പ് വന്നു എങ്കില്‍ നിരന്ന ശേഷം നാം അവന്റെ ജീവനാല്‍ എത്ര അധികമായി രക്ഷിക്കപ്പെടും.
Malayalam Bible POC-ML 2013
നാം ശത്രുക്കളായിരുന്നപ്പോള്‍ അവിടുത്തെ പുത്രന്‍െറ മരണത്താല്‍ ദൈവവുമായി രമ്യതപ്പെട്ടുവെങ്കില്‍, രമ്യതപ്പെട്ടതിനുശേഷം അവന്‍െറ ജീവന്‍മൂലം രക്‌ഷിക്കപ്പെടുമെന്നതും തീര്‍ച്ച.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നാം ദൈവത്തിന്റെ ശത്രുക്കളായിരുന്നപ്പോൾ അവിടത്തെ പുത്രന്റെ മരണത്താൽ നമുക്കു ദൈവത്തോട് അനുരഞ്ജനം ലഭിച്ചുവെങ്കിൽ, അനുരഞ്ജനം ലഭിച്ചശേഷം അവിടത്തെ ജീവൻമൂലം നാം രക്ഷിക്കപ്പെടുമെന്നതും എത്രയോ നിശ്ചിതം!