Romans 5:11 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുമാത്രമല്ല, നമ്മെ ഇപ്പോള്‍ ദൈവത്തിന്‍റെ മിത്രങ്ങളാക്കിത്തീര്‍ത്ത നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍കൂടി നാം ദൈവത്തില്‍ ആശ്രയിച്ച് ആനന്ദം പ്രാപിക്കുന്നു.
Malayalam (ERV) WBTC Bible
അതുമാത്രമല്ല നാമപ്പോള്‍ സന്തുഷ്ടരുമാണ്. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെയാണ് നാം ഇപ്പോള്‍ ദൈവീകമായ ആനന്ദം അനുഭവിക്കുന്നത്. യേശുവിലൂടെത്തന്നെയാണ് നാം ദൈവവുമായി രമ്യതയിലെത്തിയതും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അത്രയുമല്ല, നമുക്കു ഇപ്പോൾ നിരപ്പു ലഭിച്ചതിന്നു കാരണമായ നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നാം ദൈവത്തിൽ പ്രശംസിക്കയും ചെയ്യുന്നു.
Malayalam 1992 MBSI
അത്രയുമല്ല, നമുക്കു ഇപ്പോള്‍ നിരപ്പു ലഭിച്ചതിന്നു കാരണമായ നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുമുഖാന്തരം നാം ദൈവത്തില്‍ പ്രശംസിക്കയും ചെയ്യുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുമാത്രമല്ല, നമുക്കു ഇപ്പോൾ നിരപ്പു ലഭിച്ചതിന് കാരണമായ നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നാം ദൈവത്തിൽ ആനന്ദിക്കുകയും ചെയ്യുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അത്രയുമല്ല, നമുക്ക് ഇപ്പോള്‍ നിരപ്പു ലഭിച്ചതിനു കാരണമായ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം നാം ദൈവത്തില്‍ പ്രശംസിക്കയും ചെയ്യുന്നു.
Malayalam Bible POC-ML 2013
മാത്രമല്ല, നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവഴി നാംദൈവത്തില്‍ അഭിമാനിക്കുകയും ചെയ്യുന്നു. അവന്‍ വഴിയാണല്ലോ നാം ഇപ്പോള്‍ അനുരഞ്‌ജനം സാധിച്ചിരിക്കുന്നത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതുമാത്രമല്ല, നമുക്ക് ഇപ്പോൾ അനുരഞ്ജനം സാധ്യമാക്കിയ നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖേന ദൈവത്തിൽ നാം ആഹ്ലാദിക്കുന്നു.