Romans 5:14 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആദാമിന്‍റെ കാലംമുതല്‍ മോശയുടെ കാലംവരെ മരണം മനുഷ്യവര്‍ഗത്തിന്മേല്‍ ആധിപത്യം ഉറപ്പിച്ചിരുന്നു. ആദാം ദൈവകല്പന ലംഘിച്ചതുപോലെയുള്ള പാപം ചെയ്യാത്തവര്‍പോലും മരണത്തിന്‍റെ ആധിപത്യത്തില്‍ അമര്‍ന്നിരുന്നു.
Malayalam (ERV) WBTC Bible
പക്ഷെ ആദാമിന്‍റെ കാലം മുതല്‍ മോശെയുടെ കാലംവരെയുണ്ടായിരുന്ന ജനങ്ങള്‍ക്കും മരിക്കേണ്ടിവന്നു. ദൈവകല്പന അനുസരിക്കാതെ പാപം ചെയ്തതുമൂലം ആദാം മരിച്ചു. പക്ഷെ, ആദാമിനെപ്പോലെയുളള തെറ്റു ചെയ്യാതിരുന്നവര്‍ക്കും മരിക്കേണ്ടി വന്നു. വരാനിരുന്നവന്‍റെ പ്രതിച്ഛായ ആയിരുന്നു ആദാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എങ്കിലും വരുവാനുള്ളവന്റെ പ്രതിരൂപമായ ആദാമിന്റെ ലംഘനത്തിന്നു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാം മുതൽ മോശെവരെ വാണിരുന്നു.
Malayalam 1992 MBSI
എങ്കിലും വരുവാനുള്ളവന്റെ പ്രതിരൂപമായ ആദാമിന്റെ ലംഘനത്തിന്നു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാം മുതല്‍ മോശെവരെ വാണിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എങ്കിലും വരുവാനുള്ളവന്റെ പ്രതിരൂപമായ ആദാമിന്റെ ലംഘനത്തിന് തുല്യമായ പാപം ചെയ്യാത്തവരിലും മരണം ആദാം മുതൽ മോശെവരെ വാണിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എങ്കിലും വരുവാനുള്ളവന്റെ പ്രതിരൂപമായ ആദാമിന്‍റെ ലംഘനത്തിനു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാംമുതല്‍ മോശെവരെ വാണിരുന്നു.
Malayalam Bible POC-ML 2013
ആദത്തിന്‍െറ പാപത്തിനു സ ദൃശമായ പാപം ചെയ്യാതിരുന്നവരുടെമേല്‍പ്പോലും, ആദത്തിന്‍െറ കാലംമുതല്‍ മോശയുടെ കാലംവരെ മരണം ആധിപത്യം പുലര്‍ത്തി. ആദം വരാനിരുന്നവന്‍െറ പ്രതിരൂപമാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആദാംമുതൽ മോശവരെ ജീവിച്ചിരുന്നവർ ആദാം അനുസരണക്കേടുചെയ്ത അതേവിധത്തിൽ പാപംചെയ്തവർ അല്ലായിരുന്നു. എങ്കിലും മരണം അവരിലും ആധിപത്യം നടത്തി. ഈ ആദാം വരാനിരുന്നയാളിന്റെ പ്രതിച്ഛായയായിരുന്നു.