Romans 5:15 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആദാം വരുവാനിരുന്നവന്‍റെ പ്രതിരൂപമാകുന്നു. എന്നാല്‍ കൃപാവരവും ആദാമിന്‍റെ അപരാധവും തമ്മില്‍ അന്തരമുണ്ട്. ഒരുവന്‍റെ അപരാധത്താല്‍ അനേകമാളുകള്‍ മരിച്ചു എങ്കില്‍ ദൈവത്തിന്‍റെ കൃപയും യേശുക്രിസ്തു എന്ന ഏക മനുഷ്യനില്‍ കൂടിയുള്ള കൃപാദാനവും അസംഖ്യമാളുകളുടെമേല്‍ എത്ര അധികമായി ചൊരിയുന്നു!
Malayalam (ERV) WBTC Bible
പക്ഷെ, ദൈവത്തിന്‍റെ വരദാനം ആദാമിന്‍റെ അതിക്രമം പോലെയല്ല. ആദാമിന്‍റെ അതിക്രമം മൂലമാണ് അനവധിപേര്‍ മരിച്ചത്. പക്ഷെ ജനങ്ങള്‍ക്ക് ദൈവത്തില്‍നിന്ന് ലഭിച്ച കൃപ വളരെ ശ്രേഷ്ഠമാണ്. പലര്‍ക്കും ദൈവത്തിന്‍റെ ദാനമായ ജീവന്‍ ലഭിച്ചത് യേശുക്രിസ്തു എന്ന മനുഷ്യന്‍റെ കൃപയിലൂടെയാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.
Malayalam 1992 MBSI
എന്നാല്‍ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താല്‍ അനേകര്‍ മരിച്ചു എങ്കില്‍ ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകര്‍ക്കും വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ കൃപാദാനം അതിക്രമം പോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു, എന്നാൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കുവേണ്ടി ഏറ്റവും അധികമായി കവിഞ്ഞിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ ലംഘനത്തിന്‍റെ കാര്യവും കൃപാവരത്തിന്‍റെ കാര്യവും ഒരുപോലെയല്ല; ഏകന്‍റെ ലംഘനത്താല്‍ അനേകര്‍ മരിച്ചു എങ്കില്‍ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്‍റെ കൃപയാലുള്ള ദാനവും അനേകര്‍ക്കുവേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.
Malayalam Bible POC-ML 2013
എന്നാല്‍, പാപംപോലെയല്ല കൃപാദാനം. ഒരു മനുഷ്യന്‍െറ പാപംമൂലം വളരെപ്പേര്‍ മരിച്ചുവെങ്കില്‍, ദൈവകൃപയും യേശുക്രിസ്‌തുവെന്ന ഒരു മനുഷ്യന്‍െറ കൃപാദാനവും അനേകര്‍ക്ക്‌ എത്രയധികം സമൃദ്‌ധമായി ലഭിച്ചിരിക്കുന്നു!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ ദൈവത്തിന്റെ ദാനവും നിയമലംഘനവും ഒരുപോലെയല്ല. ആദാം എന്ന ഏകമനുഷ്യന്റെ ലംഘനത്താൽ അനേകർ മരിച്ചുവെങ്കിൽ ഏറ്റവും അധികമായി ദൈവകൃപയും യേശുക്രിസ്തു എന്ന ഏകമനുഷ്യന്റെ കൃപയാലുള്ള ദാനവും അനേകർക്ക് സമൃദ്ധമായി വന്നിരിക്കുന്നു.