Romans 5:16 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഏകമനുഷ്യന്‍ ചെയ്ത പാപത്തിന്‍റെ ഫലംപോലെയല്ല കൃപാവരം. ന്യായവിധിയില്‍ ഏകമനുഷ്യന്‍റെ പാപം ശിക്ഷാവിധി വരുത്തുന്നു. എന്നാല്‍ കൃപാവരത്താല്‍ മനുഷ്യന്‍ അനേകം പാപങ്ങളില്‍നിന്നു വിമോചിതനായി നിരപരാധന്‍ എന്നു വിധിക്കപ്പെടുന്നു.
Malayalam (ERV) WBTC Bible
ആദാം ഒരിക്കല്‍ പാപം ചെയ്തതിന് കുറ്റക്കാരനെന്നു വിധിക്കപ്പെട്ടു. പക്ഷെ ദൈവത്തിന്‍റെ വരദാനം വ്യത്യസ്തമാണ്. പല അതിക്രമങ്ങള്‍ക്കും ശേഷമാണ് ദൈവത്തിന്‍റെ ദാനം സംഭവിക്കുന്നത്. ഈ ദാനം മനുഷ്യരെ ദൈവത്തിന്‍റെ മുന്പില്‍ നീതീകരിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഏകൻ പാപം ചെയ്തതിന്റെ ഫലവും ദാനത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ പാപം ശിക്ഷാവിധി കല്പിപ്പാൻ ഹേതുവായിത്തീർന്നു. കൃപാവരമോ അനേക ലംഘനങ്ങളെ മോചിക്കുന്ന നീതീകരണ വിധിക്കു ഹേതുവായിത്തിർന്നു.
Malayalam 1992 MBSI
ഏകന്‍ പാപം ചെയ്തതിന്റെ ഫലവും ദാനത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ പാപം ശിക്ഷാവിധി കല്പിപ്പാന്‍ ഹേതുവായിത്തീര്‍ന്നു. കൃപാവരമോ അനേക ലംഘനങ്ങളെ മോചിക്കുന്ന നീതീകരണ വിധിക്കു ഹേതുവായിത്തിര്‍ന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഏകൻ പാപം ചെയ്തതിന്റെ ഫലം പോലെയല്ല ഈ ദാനം; ഒരു ഭാഗത്ത് ഏകന്റെ ലംഘനം ശിക്ഷാവിധി കല്പിക്കുവാൻ ഹേതുവായിത്തീർന്നു. എന്നാൽ മറുഭാഗത്ത് ഈ കൃപാദാനം അനേക ലംഘനങ്ങളെ മോചിക്കുന്ന നീതീകരണ വിധിക്കു ഹേതുവായിത്തീർന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഏകന്‍ പാപം ചെയ്തതിന്‍റെ ഫലവും ദാനത്തിന്‍റെ കാര്യവും ഒരുപോലെയല്ല; ഏകന്‍റെ പാപം ശിക്ഷാവിധി കല്പിപ്പാന്‍ ഹേതുവായിത്തീര്‍ന്നു. കൃപാവരമോ അനേക ലംഘനങ്ങളെ മോചിക്കുന്ന നീതീകരണവിധിക്കു ഹേതുവായിത്തീര്‍ന്നു.
Malayalam Bible POC-ML 2013
ഒരുവന്‍െറ പാപത്തില്‍ നിന്നുളവായ ഫലംപോലെയല്ല ഈ ദാനം. ഒരു പാപത്തിന്‍െറ ഫലമായുണ്ടായ വിധി ശിക്‌ഷയ്‌ക്കു കാരണമായി. അനേകം പാപങ്ങള്‍ക്കുശേഷം ആഗതമായ കൃപാദാനമാകട്ടെ, നീതീകരണത്തിനു കാരണമായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആദാം എന്ന ഏകമനുഷ്യൻ ചെയ്ത പാപത്തിന്റെ ഫലംപോലെയല്ല ദൈവത്തിന്റെ ദാനം; കാരണം, ആ ഏകപാപത്തിന്റെ ഫലമായി ശിക്ഷാവിധിക്കുള്ള ന്യായവിധി ഉണ്ടായി. എന്നാൽ, അനവധി ലംഘനങ്ങൾക്കു ശേഷമുള്ള കൃപാവരമാകട്ടെ, നീതീകരണത്തിനു കാരണമായി.