Romans 5:18 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെ ഒരു മനുഷ്യന്‍റെ പാപം സകല മനുഷ്യരെയും ശിക്ഷാവിധിയിലേക്കു നയിച്ചതുപോലെ നീതിയിലേക്കു നയിക്കുന്ന ഒരു പ്രവൃത്തിമൂലം എല്ലാവര്‍ക്കും ജീവന്‍ ലഭിക്കുകയും എല്ലാവരും കുറ്റമില്ലാത്തവരായി അംഗീകരിക്കപ്പെടുകയും ചെയ്തു.
Malayalam (ERV) WBTC Bible
ആദാമിന്‍റെ ഒരു അതിക്രമം എല്ലാ മനുഷ്യര്‍ക്കും മരണമെന്ന ശിക്ഷ എത്തിച്ചു. പക്ഷെ, ക്രിസ്തു ചെയ്ത ഒരു നല്ല പ്രവൃത്തിയാല്‍ എല്ലാ മനുഷ്യരെയും ദൈവസന്നിധിയില്‍ നീതീകരിച്ചു. അത് അക്കൂട്ടര്‍ക്ക് നിത്യജീവന്‍ പ്രദാനം ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ ഏകലംഘനത്താൽ സകലമനുഷ്യർക്കും ശിക്ഷാവിധിവന്നതുപോലെ ഏകനീതിയാൽ സകലമനുഷ്യർക്കും ജീവകാരണമായ നീതീകരണവും വന്നു.
Malayalam 1992 MBSI
അങ്ങനെ ഏകലംഘനത്താല്‍ സകലമനുഷ്യര്‍ക്കും ശിക്ഷാവിധിവന്നതുപോലെ ഏകനീതിയാല്‍ സകലമനുഷ്യര്‍ക്കും ജീവകാരണമായ നീതീകരണവും വന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ ഏകലംഘനത്താൽ സകലമനുഷ്യർക്കും ശിക്ഷാവിധിവന്നതുപോലെ ഏകനീതിപ്രവൃത്തിയാൽ സകലമനുഷ്യർക്കും ജീവകാരണമായ നീതീകരണവും വന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ ഏകലംഘനത്താല്‍ സകല മനുഷ്യര്‍ക്കും ശിക്ഷാവിധി വന്നതുപോലെ ഏകനീതിയാല്‍ സകല മനുഷ്യര്‍ക്കും ജീവകാരണമായ നീതീകരണവും വന്നു.
Malayalam Bible POC-ML 2013
അങ്ങനെ, ഒരു മനുഷ്യന്‍െറ പാപം എല്ലാവര്‍ക്കും ശിക്‌ഷാവിധിക്കു കാരണമായതുപോലെ, ഒരു മനുഷ്യന്‍െറ നീതിപൂര്‍വകമായ പ്രവൃത്തി എല്ലാവര്‍ക്കും ജീവദായകമായ നീതീകരണത്തിനു കാരണമായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ ഒരു ലംഘനംമൂലം എല്ലാ മനുഷ്യരും ശിക്ഷാവിധിയിൽ ആയതുപോലെ, ഒരു നീതിപ്രവൃത്തി എല്ലാ മനുഷ്യരെയും ജീവദായകമായ നീതീകരണത്തിലേക്കു നയിക്കുന്നു.