Romans 5:20 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പാപം വര്‍ധിക്കുവാനാണ് നിയമം ആവിര്‍ഭവിച്ചത്. എന്നാല്‍ പാപം വര്‍ധിച്ചപ്പോള്‍ അതിലധികമായി കൃപ പെരുകി.
Malayalam (ERV) WBTC Bible
ന്യായപ്രമാണത്തിന്‍റെ വരവ് മനുഷ്യരെ കൂടുതല്‍ പാപം ചെയ്യാന്‍ പ്രേരിപ്പിച്ചു. പക്ഷെ മനുഷ്യരുടെ പാപഭാരം വര്‍ദ്ധിച്ചപ്പോള്‍ ദൈവം അവര്‍ക്ക് തന്‍റെ കൃപ കൂടിയ അളവില്‍ നല്‍കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ലംഘനം പെരുകേണ്ടതിന്നു ന്യായപ്രമാണവും ഇടയിൽ ചേർന്നുവന്നു; എങ്കിലും പാപം പെരുകിയേടത്തു കൃപ അത്യന്തം വർദ്ധിച്ചു.
Malayalam 1992 MBSI
എന്നാല്‍ ലംഘനം പെരുകേണ്ടതിന്നു ന്യായപ്രമാണവും ഇടയില്‍ ചേര്‍ന്നുവന്നു; എങ്കിലും പാപം പെരുകിയേടത്തു കൃപ അത്യന്തം വര്‍ദ്ധിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ലംഘനം പെരുകേണ്ടതിന് ന്യായപ്രമാണവും ഇടയിൽ ചേർന്നുവന്നു; എങ്കിലും പാപം പെരുകിയിടത്ത് കൃപ അതിലേറെ വർദ്ധിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ ലംഘനം പെരുകേണ്ടതിനു ന്യായപ്രമാണവും ഇടയില്‍ ചേര്‍ന്നുവന്നു; എങ്കിലും പാപം പെരുകിയേടത്തു കൃപ അത്യന്തം വര്‍ധിച്ചു.
Malayalam Bible POC-ML 2013
പാപം വര്‍ധിപ്പിക്കാന്‍ നിയമം രംഗപ്രവേശം ചെയ്‌തു; എന്നാല്‍, പാപം വര്‍ധിച്ചിടത്ത് കൃപ അതിലേറെ വര്‍ധിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എങ്കിലും, ന്യായപ്രമാണം വന്നുചേർന്നതിനാൽ ലംഘനത്തിന്റെ ബാഹുല്യം വ്യക്തമായി. എന്നാൽ പാപം വർധിച്ച സ്ഥാനത്ത് കൃപ അതിലുമധികം വർധിച്ചു.