Romans 6:11 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുപോലെ പാപത്തെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ മരിച്ചു എന്നും ഇനി ക്രിസ്തുയേശുവിനോട് ഐക്യപ്പെട്ട് ദൈവത്തോടു ചേര്‍ന്നാണു ജീവിക്കുന്നതെന്നും കരുതിക്കൊള്ളുക.
Malayalam (ERV) WBTC Bible
അതുപോലെ നിങ്ങളും പാപത്തെ സംബന്ധിച്ചിടത്തോടം മരിച്ചവരാണെന്നും കണക്കാക്കണം. ക്രിസ്തുയേശു വഴിയായി നിങ്ങള്‍ ദൈവത്തിനു വേണ്ടി ജീവിക്കുന്നുവെന്നും അറിയണം. നിങ്ങള്‍ നിങ്ങളെത്തന്നെ ക്രിസ്തുവിലൂടെ പരിഗണിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവ്വണ്ണം നിങ്ങളും പാപ സംബന്ധമായി മരിച്ചവർ എന്നും ക്രിസ്തുയേശുവിൽ ദൈവത്തിന്നു ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നേ എണ്ണുവിൻ.
Malayalam 1992 MBSI
അവ്വണ്ണം നിങ്ങളും പാപ സംബന്ധമായി മരിച്ചവര്‍ എന്നു ക്രിസ്തുയേശുവില്‍ ദൈവത്തിന്നു ജീവിക്കുന്നവര്‍ എന്നും നിങ്ങളെത്തന്നേ എണ്ണുവിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുപോലെതന്നെ നിങ്ങളും; ഒരുവശത്ത് പാപസംബന്ധമായി മരിച്ചവർ എന്നും, മറുവശത്ത് ക്രിസ്തുയേശുവിൽ ദൈവത്തിനായി ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നെ എണ്ണുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവ്വണ്ണം നിങ്ങളും പാപസംബന്ധമായി മരിച്ചവര്‍ എന്നും ക്രിസ്തുയേശുവില്‍ ദൈവത്തിനു ജീവിക്കുന്നവര്‍ എന്നും നിങ്ങളെത്തന്നെ എണ്ണുവിന്‍.
Malayalam Bible POC-ML 2013
അതുപോലെ, നിങ്ങളും പാപത്തെ സംബന്‌ധിച്ചിടത്തോളം മരിച്ചവരാണെന്നും യേശുക്രിസ്‌തുവില്‍ ദൈവത്തിനുവേണ്ടി ജീവിക്കുന്നവരാണെന്നും അറിഞ്ഞുകൊള്ളുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുപോലെ, നിങ്ങളും പാപം സംബന്ധിച്ചിടത്തോളം മരിച്ചവരാണെന്നും ക്രിസ്തുയേശുവിലൂടെ ദൈവത്തിനുവേണ്ടി ജീവിക്കുന്നവരാണെന്നും സ്വയം മനസ്സിലാക്കുക.