Romans 6:16 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങള്‍ ഏതൊന്നിനെ അനുസരിക്കുന്നുവോ അതിനു നിങ്ങള്‍ അടിമകളാകുന്നു. ഏതൊന്നിന്‍റെ അടിമകളായി നിങ്ങള്‍ സ്വയം സമര്‍പ്പിച്ച് അതിനെ അനുസരിക്കുന്നുവോ അതിനു നിങ്ങള്‍ വിധേയരുമാകുന്നു. മരണത്തിലേക്കു നയിക്കുന്ന പാപത്തെ സംബന്ധിച്ചും ദൈവനീതിയിലേക്കു നയിക്കുന്ന അനുസരണത്തെ സംബന്ധിച്ചും ഇതു ശരിയാണെന്നു നിങ്ങള്‍ അറിയുന്നില്ലേ?
Malayalam (ERV) WBTC Bible
നിങ്ങള്‍ അടിമകളായി വഴങ്ങി ആരെയെങ്കിലും അനുസരിക്കുന്നുവെങ്കില്‍, അയാളുടെ അടിമയായിരിക്കും എന്നു അറിയുകയില്ലേ? നിങ്ങള്‍ ആരെ അനുസരിക്കുന്നോ അയാളായിരിക്കും നിങ്ങളുടെ ഉടമ. നിനക്ക് പാപത്തെ പിന്‍തുടരുകയോ ദൈവത്തെ അനുസരിക്കുകയോ ചെയ്യാം. പാപം ആത്മനാശം വരുത്തും. പക്ഷെ ദൈവാനുസരണം അവന്‍റെ മുന്പാകെ നിന്നെ നീതീകരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ ദാസന്മാരായി അനുസരിപ്പാൻ നിങ്ങളെത്തന്നേ സമർപ്പിക്കയും നിങ്ങൾ അനുസരിച്ചു പോരുകയും ചെയ്യുന്നവന്നു ദാസന്മാർ ആകുന്നു എന്നു അറിയുന്നില്ലയോ? ഒന്നുകിൽ മരണത്തിന്നായി പാപത്തിന്റെ ദാസന്മാർ, അല്ലെങ്കിൽ നീതിക്കായി അനുസരണത്തിന്റെ ദാസന്മാർ തന്നേ.
Malayalam 1992 MBSI
നിങ്ങള്‍ ദാസന്മാരായി അനുസരിപ്പാന്‍ നിങ്ങളെത്തന്നേ സമര്‍പ്പിക്കയും നിങ്ങള്‍ അനുസരിച്ചു പോരുകയും ചെയ്യുന്നവന്നു ദാസന്മാര്‍ ആകുന്നു എന്നു അറിയുന്നില്ലയോ? ഒന്നുകില്‍ മരണത്തിന്നായി പാപത്തിന്റെ ദാസന്മാര്‍, അല്ലെങ്കില്‍ നീതിക്കായി അനുസരണത്തിന്റെ ദാസന്മാര്‍ തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ ദാസന്മാരായി അനുസരിക്കുവാൻ നിങ്ങളെത്തന്നേ സമർപ്പിക്കയും നിങ്ങൾ അനുസരിച്ചു പോരുകയും ചെയ്യുന്നവന് നിങ്ങൾ ദാസന്മാർ ആകുന്നു എന്നു അറിയുന്നില്ലയോ? ഒന്നുകിൽ മരണത്തിനായി പാപത്തിന്റെ ദാസന്മാർ, അല്ലെങ്കിൽ നീതിയ്ക്കായി അനുസരണത്തിന്റെ ദാസന്മാർ തന്നേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ ദാസന്മാരായി അനുസരിപ്പാന്‍ നിങ്ങളെത്തന്നെ സമര്‍പ്പിക്കയും നിങ്ങള്‍ അനുസരിച്ചുപോരുകയും ചെയ്യുന്നവനു ദാസന്മാര്‍ ആകുന്നു എന്ന് അറിയുന്നില്ലയോ? ഒന്നുകില്‍ മരണത്തിനായി പാപത്തിന്‍റെ ദാസന്മാര്‍, അല്ലെങ്കില്‍ നീതിക്കായി അനുസരണത്തിന്‍റെ ദാസന്മാര്‍തന്നെ.
Malayalam Bible POC-ML 2013
നിങ്ങള്‍ അനുസരണമുള്ള ദാസരെപ്പോലെ നിങ്ങളെത്തന്നെ ആര്‍ക്കെങ്കിലും സമര്‍പ്പിക്കുമ്പോള്‍, നിങ്ങള്‍ അവന്‍െറ അടിമകളാണെന്ന് അറിയുന്നില്ലേ? ഒന്നുകില്‍, മരണത്തിലേക്കു നയിക്കുന്ന പാപത്തിന്‍െറ അടിമകള്‍; അല്ലെങ്കില്‍, നീതിയിലേക്കു നയിക്കുന്ന അനുസരണത്തിന്‍െറ അടിമകള്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾ അനുസരണയുള്ള ദാസരായി ആർക്കെങ്കിലും സ്വയം വിധേയപ്പെടുത്തിയാൽ നിങ്ങൾ അവരുടെ അടിമകളാകും എന്നറിയാമല്ലോ. നിങ്ങൾ ഒന്നുകിൽ പാപത്തിന്റെ അടിമകളാണ്; അതു മരണത്തിലേക്കു നയിക്കുന്നു, അല്ലെങ്കിൽ അനുസരണത്തിന്റെ അടിമകളാണ്, അത് നീതിയിലേക്കു നയിക്കുന്നു.