Romans 6:21 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അന്നു ചെയ്ത പ്രവൃത്തികള്‍ ഇപ്പോള്‍ ലജ്ജാവഹമായി നിങ്ങള്‍ക്കു തോന്നുന്നു. അവ ചെയ്തതുകൊണ്ട് നിങ്ങള്‍ക്ക് എന്തു നേട്ടമുണ്ടായി? അവയുടെ അന്ത്യം മരണമാണല്ലോ!
Malayalam (ERV) WBTC Bible
നിങ്ങള്‍ ദുഷ്കര്‍മ്മങ്ങളനുഷ്ഠിച്ചു. ഇപ്പോള്‍ നിങ്ങള്‍ അതേപ്പറ്റി ലജ്ജിക്കുന്നു. അതൊക്കെ നിങ്ങളെ സഹായിച്ചുവോ? ഇല്ല. ആത്മമരണം വരുത്താന്‍ മാത്രമേ അവയ്ക്കാകൂ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾക്കു അന്നു എന്തൊരു ഫലം ഉണ്ടായിരുന്നു? ഇപ്പോൾ നിങ്ങൾക്കു ലജ്ജ തോന്നുന്നതു തന്നേ. അതിന്റെ അവസാനം മരണമല്ലോ.
Malayalam 1992 MBSI
നിങ്ങള്‍ക്കു അന്നു എന്തൊരു ഫലം ഉണ്ടായിരുന്നു? ഇപ്പോള്‍ നിങ്ങള്‍ക്കു ലജ്ജ തോന്നുന്നതു തന്നേ. അതിന്റെ അവസാനം മരണമല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾക്ക് അന്ന് എന്തൊരു ഫലം ഉണ്ടായിരുന്നു? ഇപ്പോൾ നിങ്ങൾക്ക് ലജ്ജ തോന്നുന്നതു തന്നേ. അതിന്റെ അനന്തരഫലം മരണമാകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ക്ക് അന്ന് എന്തൊരു ഫലം ഉണ്ടായിരുന്നു? ഇപ്പോള്‍ നിങ്ങള്‍ക്കു ലജ്ജ തോന്നുന്നതുതന്നെ. അതിന്‍റെ അവസാനം മരണമല്ലോ.
Malayalam Bible POC-ML 2013
ഇന്നു നിങ്ങള്‍ക്കു ലജ്‌ജാവഹമായിത്തോന്നുന്ന അക്കാര്യങ്ങളില്‍നിന്ന്‌ അന്നു നിങ്ങള്‍ക്ക്‌ എന്തു ഫലം കിട്ടി? അവയുടെ അവസാനം മരണമാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുകൊണ്ട് എന്തു ഫലമാണ് അന്ന് നിങ്ങൾക്ക് ഉണ്ടായിരുന്നത്? ഇന്നു നിങ്ങളെ ലജ്ജിപ്പിക്കുന്ന ആ കാര്യങ്ങളുടെ പരിണതഫലം മൃത്യുവാണ്.