Romans 7:1 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സഹോദരരേ, നിങ്ങള്‍ നിയമത്തെക്കുറിച്ച് അറിവുള്ളവരാണല്ലോ. അതുകൊണ്ടു ഞാന്‍ പറയുന്നത് നിങ്ങള്‍ക്കു നിശ്ചയമായും മനസ്സിലാകും. നിയമത്തിന്‍റെ ആധിപത്യം ഒരുവന്‍റെമേലുള്ളത് അവന്‍ ജീവിച്ചിരിക്കുമ്പോള്‍ മാത്രമാണ്.
Malayalam (ERV) WBTC Bible
സഹോദരീ സഹോദരന്മാരേ, മോശെയുടെ ന്യായപ്രമാണം നിങ്ങള്‍ക്കെല്ലാമറിയാം. അതുകൊണ്ട് ഒരുവന്‍ ജീവിച്ചിരിക്കുന്പോള്‍ മാത്രമെ ന്യായപ്രമാണത്തിന് അവന്‍റെമേല്‍ അധികാരമുളളുവെന്ന് തീര്‍ച്ചയായും നിങ്ങള്‍ക്കറിയാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സഹോദരന്മാരേ, ന്യായപ്രമാണം അറിയുന്നവരോടല്ലോ ഞാൻ സംസാരിക്കുന്നതു: മനുഷ്യൻ ജീവനോടിരിക്കും കാലത്തൊക്കെയും ന്യായപ്രമാണത്തിന്നു അവന്റെമേൽ അധികാരമുണ്ടു എന്നു നിങ്ങൾ അറിയുന്നില്ലയോ?
Malayalam 1992 MBSI
സഹോദരന്മാരേ, ന്യായപ്രമാണം അറിയുന്നവരോടല്ലോ ഞാന്‍ സംസാരിക്കുന്നതുമനുഷ്യന്‍ ജീവനോടിരിക്കും കാലത്തൊക്കെയും ന്യായപ്രമാണത്തിന്നു അവന്റെമേല്‍ അധികാരമുണ്ടു എന്നു നിങ്ങള്‍ അറിയുന്നില്ലയോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സഹോദരന്മാരേ, ന്യായപ്രമാണം അറിയുന്നവരോടല്ലോ ഞാൻ സംസാരിക്കുന്നത്: മനുഷ്യൻ ജീവനോടിരിക്കും കാലത്തൊക്കെയും ന്യായപ്രമാണത്തിന് അവന്റെമേൽ അധികാരം ഉണ്ട് എന്നു നിങ്ങൾ അറിയുന്നില്ലയോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സഹോദരന്മാരേ, ന്യായപ്രമാണം അറിയുന്നവരോടല്ലോ ഞാന്‍ സംസാരിക്കുന്നത്: മനുഷ്യന്‍ ജീവനോടിരിക്കും കാലത്തൊക്കെയും ന്യായപ്രമാണത്തിന് അവന്‍റെമേല്‍ അധികാരം ഉണ്ട് എന്നു നിങ്ങള്‍ അറിയുന്നില്ലയോ?
Malayalam Bible POC-ML 2013
സഹോദരരേ, നിയമത്തിന്‌ ഒരുവന്‍െറ മേല്‍ അധികാരമുള്ളത്‌ അവന്‍ ജീവിച്ചിരിക്കുന്ന കാലത്തുമാത്രമാണെന്ന്‌ അറിഞ്ഞുകൂടേ? നിയമം അറിയാവുന്നവരോടാണല്ലോ ഞാന്‍ സംസാരിക്കുന്നത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സഹോദരങ്ങളേ, ഒരാൾ ജീവിച്ചിരിക്കുന്ന കാലത്തുമാത്രമാണ് ന്യായപ്രമാണത്തിന് അയാളുടെമേൽ അധികാരമുള്ളത് എന്നു നിങ്ങൾക്കറിഞ്ഞുകൂടേ? ന്യായപ്രമാണം അറിയുന്നവരോടാണല്ലോ ഞാൻ സംസാരിക്കുന്നത്.