Romans 7:13 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ ഉല്‍കൃഷ്ടമായത് എന്‍റെ മരണത്തിന് ഹേതുകമായിത്തീര്‍ന്നുവെന്നോ? ഒരിക്കലുമല്ല! പാപം അതിന്‍റെ തനിനിറത്തില്‍ വെളിപ്പെടുവാന്‍ ഉല്‍കൃഷ്ടമായതിലൂടെ അത് എനിക്കു മരണഹേതുവായി പരിണമിച്ചു. അങ്ങനെ കല്പന മുഖാന്തരം പാപത്തിന്‍റെ പാപാത്മകത എത്ര ഗുരുതരമാണെന്നു വെളിപ്പെടുന്നു.
Malayalam (ERV) WBTC Bible
ഇതിന്‍റെ അര്‍ത്ഥം നന്മയായ എന്തോ ഒന്ന് എനിക്കു മരണമുണ്ടാക്കി എന്നാണോ? അല്ല. പക്ഷെ, പാപം നന്മയായ ചിലതിനെ എനിക്കു മരണം വരുത്താന്‍ ഉപയോഗിച്ചു. ഇങ്ങനെ സംഭവിച്ചതുകൊണ്ട് പാപം യഥാര്‍ത്ഥത്തില്‍ എന്താണെന്നു വ്യക്തമായി കാണാന്‍ എനിക്കു സാധിച്ചു. വളരെ വളരെ ഹീനമായ ഒന്നാണ് പാപം എന്നു കാണിക്കാന്‍ വേണ്ടിയായിരുന്നു ഇത് ഇതു വെളിവാക്കാന്‍ വേണ്ടി കല്പനയെ ഉപയോഗിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ നന്മയായുള്ളതു എനിക്കു മരണകാരണമായിത്തീർന്നു എന്നോ? ഒരുനാളും അരുതു. പാപമത്രേ മരണമായിത്തീർന്നതു; അതു നന്മയായുള്ളതിനെക്കൊണ്ടു എനിക്കു മരണം ഉളവാക്കുന്നതിനാൽ പാപം എന്നു തെളിയേണ്ടതിന്നും കല്പനയാൽ അത്യന്തം പാപമായിത്തീരേണ്ടതിന്നും തന്നേ.
Malayalam 1992 MBSI
ന്യായപ്രമാണം ആത്മികം എന്നു നാം അറിയുന്നുവല്ലോ; ഞാനോ ജഡമയന്‍, പാപത്തിന്നു ദാസനായി വില്‍ക്കപ്പെട്ടവന്‍ തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ നന്മയായുള്ളത് എനിക്ക് മരണകാരണമായിത്തീർന്നു എന്നോ? ഒരുനാളും അല്ല, പാപമത്രേ മരണമായിത്തീർന്നത്; അത് നന്മയായുള്ളതിനെക്കൊണ്ട് എനിക്ക് മരണം ഉളവാക്കുന്നതിനാൽ പാപം എന്നു തെളിയേണ്ടതിനും, കല്പനയാൽ അത്യന്തം പാപമായിത്തീരേണ്ടതിനും തന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ നന്മയായുള്ളത് എനിക്കു മരണകാരണമായിത്തീര്‍ന്നു എന്നോ? ഒരുനാളും അരുത്, പാപമത്രേ മരണമായിത്തീര്‍ന്നത്; അതു നന്മയായുള്ളതിനെക്കൊണ്ട് എനിക്കു മരണം ഉളവാക്കുന്നതിനാല്‍ പാപം എന്നു തെളിയേണ്ടതിനും കല്പനയാല്‍ അത്യന്തം പാപമായിത്തീരേണ്ടതിനുംതന്നെ.
Malayalam Bible POC-ML 2013
അപ്പോള്‍, നന്‍മയായിട്ടുള്ളത് എനിക്കു മരണമായിത്തീര്‍ന്നെന്നോ? ഒരിക്കലുമില്ല, പാപമാണു നന്‍മയായിട്ടുള്ളതിലൂടെ എന്നില്‍ മരണമുളവാക്കിയത്. ഇത്, പാപം പാപമായിട്ടുതന്നെ കാണപ്പെടുന്നതിനും കല്‍പനവഴി പൂര്‍വാധികം പാപകരമായിത്തീരുന്നതിനും വേണ്ടിയാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ നന്മയായത് എനിക്കു മരണഹേതുവായി ഭവിച്ചെന്നാണോ? ഒരിക്കലുമില്ല. നന്മയായതിലൂടെ എനിക്ക് മരണം വരുത്തിയതു പാപമാണ്. അങ്ങനെ പാപത്തിന്റെ തനിസ്വഭാവം വെളിപ്പെടുകയും കൽപ്പനയിലൂടെ പാപത്തിന്റെ ഭീകരത വ്യക്തമാകുകയുമാണ് ചെയ്യുന്നത്.