Romans 7:23 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ എന്‍റെ അവയവങ്ങളില്‍ ഒരു വ്യത്യസ്ത പ്രമാണം പ്രവര്‍ത്തിക്കുന്നതായി ഞാന്‍ കാണുന്നു. എന്‍റെ മനസ്സ് അംഗീകരിക്കുന്ന പ്രമാണത്തെ അത് എതിര്‍ക്കുന്നു. എന്‍റെ അവയവങ്ങളില്‍ വ്യാപരിച്ചുകൊണ്ടിരിക്കുന്ന പാപത്തിന്‍റെ പ്രമാണത്തിന് അത് എന്നെ അടിമയാക്കുന്നു.
Malayalam (ERV) WBTC Bible
പക്ഷെ എന്‍റെ അവയവങ്ങളില്‍ മറ്റൊരു ന്യായപ്രമാണം പ്രവര്‍ത്തിക്കുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. എന്‍റെ മനസ്സ് അംഗീകരിക്കുന്ന ന്യായപ്രമാണവുമായി ഈ ന്യായപ്രമാണം മല്ലടിക്കുന്നു. എന്‍റെ ശാരീരികാവയവങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആ ന്യായപ്രമാണം പാപത്തിന്‍റെ ന്യായപ്രമാണമാണ്. അത് എന്നെ തടവുകാരനാക്കുകയും ചെയ്യുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എങ്കിലും എന്റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാൻ എന്റെ അവയവങ്ങളിൽ കാണുന്നു; അതു എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു.
Malayalam 1992 MBSI
അയ്യോ, ഞാന്‍ അരിഷ്ടമനുഷ്യന്‍! ഈ മരണത്തിന്നു അധീനമായ ശരീരത്തില്‍നിന്നു എന്നെ ആര്‍ വിടുവിക്കും?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എങ്കിലും എന്റെ മനസ്സിന്റെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാൻ എന്റെ അവയവങ്ങളിൽ കാണുന്നു; അത് എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന് എന്നെ ബദ്ധനാക്കിക്കളയുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എങ്കിലും എന്റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാന്‍ എന്‍റെ അവയവങ്ങളില്‍ കാണുന്നു; അത് എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന് എന്നെ ബദ്ധനാക്കിക്കളയുന്നു.
Malayalam Bible POC-ML 2013
എന്‍െറ അവയവങ്ങളിലാകട്ടെ, എന്‍െറ മനസ്‌സിന്‍െറ നിയമത്തോടു പോരാടുന്ന വേറൊരു നിയമം ഞാന്‍ കാണുന്നു. അത് എന്‍െറ അവയവങ്ങളിലുള്ള പാപത്തിന്‍െറ നിയമത്തിന് എന്നെ അടിമപ്പെടുത്തുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ എന്റെ ബുദ്ധിയോടു പോരാടുന്ന മറ്റൊരു തത്ത്വം എന്റെ അവയവങ്ങളിൽ പ്രവർത്തിക്കുന്നെന്നു ഞാൻ കാണുന്നു; അത് എന്റെ അവയവങ്ങളിലുള്ള പാപപ്രഭാവത്തിന് എന്നെ അടിമയാക്കുകയുംചെയ്യുന്നു.