Romans 7:24 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഹാ! എന്‍റെ സ്ഥിതി എത്ര ദയനീയം! ഈ മര്‍ത്യശരീരത്തില്‍നിന്ന് എന്നെ ആര്‍ മോചിപ്പിക്കും? നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം ദൈവത്തിനു സ്തോത്രം. ഇങ്ങനെ മനസ്സുകൊണ്ടു ദൈവത്തിന്‍റെ പ്രമാണത്തെയും മാനുഷിക പ്രകൃതികൊണ്ട് പാപത്തിന്‍റെ പ്രമാണത്തെയും ഞാന്‍ സേവിക്കുന്നു.
Malayalam (ERV) WBTC Bible
ഇതു ഭീകരമാണ്. മരണാധീനമായ ഈ ശരീരത്തില്‍നിന്ന് ആരെന്നെ രക്ഷിക്കും?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അയ്യോ, ഞാൻ അരിഷ്ടമനുഷ്യൻ! ഈ മരണത്തിന്നു അധീനമായ ശരീരത്തിൽനിന്നു എന്നെ ആർ വിടുവിക്കും?
Malayalam 1992 MBSI
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുമുഖാന്തരം ഞാന്‍ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. ഇങ്ങനെ ഞാന്‍ തന്നേ ബുദ്ധികൊണ്ടു ദൈവത്തിന്റെ പ്രമാണത്തെയും ജഡംകൊണ്ടു പാപത്തിന്റെ പ്രമാണത്തെയും സേവിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അയ്യോ, ഞാൻ അരിഷ്ടമനുഷ്യൻ! ഈ മരണത്തിന് അധീനമായ ശരീരത്തിൽനിന്ന് എന്നെ ആർ വിടുവിക്കും?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അയ്യോ, ഞാന്‍ അരിഷ്ടമനുഷ്യന്‍! ഈ മരണത്തിന് അധീനമായ ശരീരത്തില്‍നിന്ന് എന്നെ ആര്‍ വിടുവിക്കും?
Malayalam Bible POC-ML 2013
ഞാന്‍ ദുര്‍ഭഗനായ മനുഷ്യന്‍! മരണത്തിന്‌ അധീനമായ ഈ ശരീരത്തില്‍നിന്ന്‌ എന്നെ ആരു മോചിപ്പിക്കും?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അയ്യോ! ഞാൻ എത്ര നിസ്സഹായൻ! മരണത്തിലേക്കെന്നെ നയിക്കുന്ന ഈ ശരീരത്തിൽനിന്ന് എന്നെ ആർ സ്വതന്ത്രനാക്കും?