Romans 7:25 — Compare Translations
6 translations compared side by side
Malayalam (ERV) WBTC Bible
ദൈവം എന്നെ രക്ഷിക്കും. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെയുളള അവന്‍റെ രക്ഷയ്ക്കായി ഞാന്‍ നന്ദി പറയുന്നു. അതുകൊണ്ട് ഞാന്‍ ഉളളില്‍ ദൈവത്തിന്‍റെ ന്യായപ്രമാണത്തിന് ദാസനാണ്. പക്ഷെ എന്‍റെ പാപം നിറഞ്ഞ സ്വയത്തില്‍ ഞാന്‍ പാപത്തിന്‍റെ ന്യായപ്രമാണത്തിന് അടിമയുമാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം ഞാൻ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. ഇങ്ങനെ ഞാൻ തന്നേ ബുദ്ധികൊണ്ടു ദൈവത്തിന്റെ പ്രമാണത്തെയും ജഡംകൊണ്ടു പാപത്തിന്റെ പ്രമാണത്തെയും സേവിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം ദൈവത്തിന് സ്തോത്രം. ഇങ്ങനെ ഒരുവശത്ത് ഞാൻ എന്റെ മനസ്സുകൊണ്ടു ദൈവത്തിന്റെ പ്രമാണത്തെയും മറുവശത്ത് ജഡംകൊണ്ട് പാപത്തിന്റെ പ്രമാണത്തെയും സേവിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം ഞാന്‍ ദൈവത്തിനു സ്തോത്രം ചെയ്യുന്നു. ഇങ്ങനെ ഞാന്‍ തന്നെ ബുദ്ധികൊണ്ടു ദൈവത്തിന്റെ പ്രമാണത്തെയും ജഡംകൊണ്ടു പാപത്തിന്റെ പ്രമാണത്തെയും സേവിക്കുന്നു.
Malayalam Bible POC-ML 2013
നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവഴി ദൈവത്തിനു സ്‌തോത്രം! ചുരുക്കത്തില്‍, ഞാന്‍ എന്‍െറ മനസ്‌സുകൊണ്ടു ദൈവത്തിന്‍െറ നിയമത്തെ സേവിക്കുന്നു; എന്‍െറ ശരീരംകൊണ്ടു പാപത്തിന്‍െറ നിയമത്തെയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നമ്മുടെ കർത്താവായ യേശുക്രിസ്തു; ദൈവത്തിനു സ്തോത്രം! ഞാൻ ബുദ്ധികൊണ്ടു ദൈവികന്യായപ്രമാണത്തെയും ശരീരംകൊണ്ടു പാപത്തിന്റെ തത്ത്വത്തെയും സേവിക്കുന്നു.