Romans 7:3 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഭര്‍ത്താവു ജീവിച്ചിരിക്കുമ്പോള്‍ അന്യപുരുഷനോട് ബന്ധം പുലര്‍ത്തിയാല്‍ അവള്‍ വ്യഭിചാരിണി എന്നു വിളിക്കപ്പെടും. ഭര്‍ത്താവു മരിച്ചശേഷം അവള്‍ മറ്റൊരുവനെ വിവാഹം ചെയ്താല്‍ വ്യഭിചാരിണിയാകുന്നില്ല. എന്തെന്നാല്‍ ആദ്യത്തെ ഭര്‍ത്താവിനോട് തന്നെ ബന്ധിപ്പിക്കുന്ന നിയമത്തില്‍നിന്ന് അവള്‍ സ്വതന്ത്രയാണല്ലോ.
Malayalam (ERV) WBTC Bible
ഭര്‍ ത്താവ് ജീവിച്ചിരിക്കെ ആ സ്ത്രീ മറ്റൊരുവനെ വിവാഹം കഴിക്കുകയാണെങ്കില്‍ അവള്‍ വ്യഭിചാരക്കുറ്റം ചെയ്തതായി ന്യായപ്രമാണമനുശാസിക്കുന്നു. എന്നാല്‍ ഭര്‍ത്താവ് മരിച്ചാല്‍ വിവാഹബന്ധത്തെ സംബന്ധിച്ച ന്യായപ്രമാണത്തില്‍നിന്ന് അവള്‍ മുക്തയാകും. അങ്ങനെ, ഭര്‍ത്താവിന്‍റെ മരണശേഷം മറ്റൊരുവനെ വിവാഹം കഴിച്ചാല്‍ അവള്‍ വ്യഭിചാരിണി എന്ന കുറ്റക്കാരിയാകുന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഭർത്താവു ജീവിച്ചിരിക്കുമ്പോൾ അവൾ വേറെ പുരുഷന്നു ആയാൽ വ്യഭിചാരിണി എന്നു പേർവരും; ഭർത്താവു മരിച്ചു എങ്കിലോ അവൾ വേറെ പുരുഷന്നു ആയാൽ വ്യഭിചാരിണി എന്നു വരാതവണ്ണം ന്യായപ്രമാണത്തിൽനിന്നു സ്വതന്ത്രയാകുന്നു.
Malayalam 1992 MBSI
ഭര്‍ത്താവു ജീവിച്ചിരിക്കുമ്പോള്‍ അവള്‍ വേറെ പുരുഷന്നു ആയാല്‍ വ്യഭിചാരിണി എന്നു പേര്‍ വരും; ഭര്‍ത്താവു മരിച്ചു എങ്കിലോ അവള്‍ വേറെ പുരുഷന്നു ആയാല്‍ വ്യഭിചാരിണി എന്നു വരാതവണ്ണം ന്യായപ്രമാണത്തില്‍നിന്നു സ്വതന്ത്രയാകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ അവൾ മറ്റൊരു പുരുഷനോടുകൂടെ ജീവിച്ചാൽ വ്യഭിചാരിണി എന്നു വിളിക്കപ്പെടും; ഭർത്താവ് മരിച്ചു എങ്കിലോ അവൾ മറ്റൊരുപുരുഷനോടുകൂടെ ജീവിച്ചാൽ വ്യഭിചാരിണി എന്നു വരാതവണ്ണം അവൾ നിയമത്തിൽനിന്ന് സ്വതന്ത്രയാകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഭര്‍ത്താവ് ജീവിച്ചിരിക്കുമ്പോള്‍ അവള്‍ വേറേ പുരുഷന് ആയാല്‍ വ്യഭിചാരിണി എന്നു പേര്‍ വരും; ഭര്‍ത്താവ് മരിച്ചു എങ്കിലോ അവള്‍ വേറേ പുരുഷന് ആയാല്‍ വ്യഭിചാരിണി എന്നു വരാതവണ്ണം ന്യായപ്രമാണത്തില്‍നിന്നു സ്വതന്ത്രയാകുന്നു
Malayalam Bible POC-ML 2013
ഭര്‍ത്താവു ജീവിച്ചിരിക്കേ അന്യപുരുഷനോടു ചേര്‍ന്നാല്‍ അവള്‍ വ്യഭിചാരിണിയെന്നു വിളിക്കപ്പെടും. ഭര്‍ത്താവു മരിച്ചാല്‍ അവനുമായി തന്നെ ബന്‌ധിക്കുന്ന നിയമത്തില്‍നിന്ന് അവള്‍ സ്വതന്ത്രയാകും. പിന്നീടു മറ്റൊരു പുരുഷനെ വിവാഹം ചെയ്‌താല്‍ അവള്‍ വ്യഭിചാരിണിയാകുന്നില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഭർത്താവ് ജീവിച്ചിരിക്കെ ഒരു സ്ത്രീ മറ്റൊരാളെ സ്വീകരിച്ചാൽ അവൾ വ്യഭിചാരിണി എന്നു വിളിക്കപ്പെടും. എന്നാൽ ഭർത്താവു മരിച്ചാലോ ഭർത്താവിനോട് അവളെ ബന്ധിക്കുന്ന നിയമത്തിൽനിന്ന് അവൾ സ്വതന്ത്രയായിത്തീരുന്നു. പിന്നീട് മറ്റൊരു പുരുഷനെ സ്വീകരിച്ചാൽ അവൾ വ്യഭിചാരിണിയാകുകയില്ല.