Romans 7:6 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരിക്കല്‍ നമ്മെ ബന്ധനസ്ഥരാക്കിയിരുന്ന നിയമത്തെ സംബന്ധിച്ചിടത്തോളം നാം മരിച്ചതുകൊണ്ട് ഇപ്പോള്‍ അതില്‍നിന്നു നാം സ്വതന്ത്രരായിരിക്കുന്നു. അതിനാല്‍ എഴുതപ്പെട്ട നിയമത്തിന്‍റെ പഴയ മാര്‍ഗത്തിലല്ല ആത്മാവിന്‍റെ പുതിയ മാര്‍ഗത്തിലാണ് നാം ദൈവത്തെ സേവിക്കുന്നത്.
Malayalam (ERV) WBTC Bible
പണ്ട്, തടവുകാരെ എന്നവണ്ണം നമ്മെ ന്യായപ്രമാണം തട ഞ്ഞുവച്ചു. എന്നാല്‍ നമ്മുടെ പഴയ സ്വയം മരിക്കുകയും ന്യായപ്രമാണത്തില്‍നിന്നും മോചനം നേടുകയും ചെയ്തതുകൊണ്ട്, പണ്ടത്തെ ലിഖിതചട്ടത്തിന്‍റെ മാര്‍ഗ്ഗത്തിലൂടെയല്ല ആ പുതിയ പാതയിലൂടെയാണ് നാമിന്ന് ദൈവത്തെ ശുശ്രൂഷിക്കുന്നത്. പരിശുദ്ധാത്മാവിലൂടെയുളള പുതുവഴിയിലാണ് നാമിന്നു ദൈവത്തെ ശുശ്രൂഷിക്കുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇപ്പോഴോ, നമ്മെ പിടിച്ചടക്കിയിരുന്ന ന്യായപ്രമാണം സംബന്ധിച്ചു മരിച്ചിരിക്കകൊണ്ടു അക്ഷരത്തിന്റെ പഴക്കത്തിലല്ല ആത്മാവിന്റെ പുതുക്കത്തിൽ തന്നേ സേവിക്കേണ്ടതിന്നു നാം ന്യായപ്രമാണത്തിൽനിന്നു ഒഴിവുള്ളവരായിരിക്കുന്നു.
Malayalam 1992 MBSI
ഇപ്പോഴോ, നമ്മെ പിടിച്ചടക്കിയിരുന്ന ന്യായപ്രമാണം സംബന്ധിച്ചു മരിച്ചിരിക്കകൊണ്ടു അക്ഷരത്തിന്റെ പഴക്കത്തിലല്ല ആത്മാവിന്റെ പുതുക്കത്തില്‍ തന്നേ സേവിക്കേണ്ടതിന്നു നാം ന്യായപ്രമാണത്തില്‍നിന്നു ഒഴിവുള്ളവരായിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇപ്പോഴോ, നമ്മെ പിടിച്ചടക്കിയിരുന്ന ന്യായപ്രമാണം സംബന്ധിച്ച് മരിച്ചിരിക്കകൊണ്ട് അക്ഷരത്തിന്റെ പഴക്കത്തിലല്ല ആത്മാവിന്റെ പുതുക്കത്തിൽത്തന്നെ സേവിക്കേണ്ടതിന് നാം ന്യായപ്രമാണത്തിൽനിന്ന് ഒഴിവുള്ളവരായിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇപ്പോഴോ, നമ്മെ പിടിച്ചടക്കിയിരുന്ന ന്യായപ്രമാണം സംബന്ധിച്ചു മരിച്ചിരിക്കകൊണ്ട്, അക്ഷരത്തിന്റെ പഴക്കത്തിലല്ല ആത്മാവിന്‍റെ പുതുക്കത്തില്‍തന്നെ സേവിക്കേണ്ടതിനു നാം ന്യായപ്രമാണത്തില്‍നിന്ന് ഒഴിവുള്ളവരായിരിക്കുന്നു.
Malayalam Bible POC-ML 2013
ഇപ്പോഴാകട്ടെ, നാം നമ്മെഅടിമപ്പെടുത്തിയിരുന്നതിനു മരിച്ച് നിയമത്തില്‍നിന്നു മോചിതരായി. ഇത് ആത്‌മാവിന്‍െറ പുതുമയില്‍, നിയമത്തിന്‍െറ പഴമയിലല്ല, നാം ശുശ്രൂഷ ചെയ്യുന്നതിനുവേണ്ടിയാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ ഇപ്പോഴാകട്ടെ, ന്യായപ്രമാണത്തിൽനിന്ന് നാം സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നു. നമ്മെ അധീനപ്പെടുത്തിയിരുന്ന ന്യായപ്രമാണത്തെ സംബന്ധിച്ചിടത്തോളം നാം ഇപ്പോൾ മരിച്ചവരാണ്. എഴുതപ്പെട്ട ന്യായപ്രമാണം ആചരിക്കുകയെന്ന പഴയ രീതിയിലല്ല, ആത്മാവിനാൽ നിയന്ത്രിതമായ പുതിയ ജീവിതത്തിലൂടെ നാം ദൈവത്തിനു ശുശ്രൂഷ ചെയ്യുകയാണ് അതിന്റെ ഉദ്ദേശ്യം.