Romans 8:10 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ പാപം മൂലം നിങ്ങളുടെ ഭൗതികശരീരം മര്‍ത്യമാണെങ്കിലും ക്രിസ്തു നിങ്ങളില്‍ ജീവിക്കുന്നതുകൊണ്ട് ദൈവത്തിന്‍റെ രക്ഷകപ്രവര്‍ത്തനംമൂലം നിങ്ങളിലുള്ള ദൈവാത്മാവു നിങ്ങള്‍ക്കു ജീവനായിരിക്കും.
Malayalam (ERV) WBTC Bible
പാപം നിമിത്തം നിങ്ങളുടെ ശരീരം മരിച്ചാലും ക്രിസ്തു നിങ്ങളെ ദൈവസമക്ഷം നീതീകരിക്കുന്നതിനാല്‍, ക്രിസ്തു നിങ്ങളിലുണ്ടെങ്കില്‍ നിങ്ങളുടെ ആത്മാവ് ജീവിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ക്രിസ്തു നിങ്ങളിൽ ഉണ്ടെങ്കിലോ ശരീരം പാപംനിമിത്തം മരിക്കേണ്ടതെങ്കിലും ആത്മാവു നീതിനിമിത്തം ജീവനാകുന്നു.
Malayalam 1992 MBSI
ക്രിസ്തു നിങ്ങളില്‍ ഉണ്ടെങ്കിലോ ശരീരം പാപംനിമിത്തം മരിക്കേണ്ടതെങ്കിലും ആത്മാവു നീതിനിമിത്തം ജീവനാകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ക്രിസ്തു നിങ്ങളിൽ ഉണ്ടെങ്കിലോ ഒരുവശത്ത് ശരീരം പാപംനിമിത്തം മരിക്കേണ്ടതെങ്കിലും മറുവശത്ത് ആത്മാവ് നീതിനിമിത്തം ജീവനാകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ക്രിസ്തു നിങ്ങളില്‍ ഉണ്ടെങ്കിലോ ശരീരം പാപം നിമിത്തം മരിക്കേണ്ടതെങ്കിലും ആത്മാവ് നീതിനിമിത്തം ജീവനാകുന്നു.
Malayalam Bible POC-ML 2013
എന്നാല്‍, നിങ്ങളുടെ ശരീരം പാപംനിമിത്തം മൃതമാണെങ്കിലും ക്രിസ്‌തു നിങ്ങളിലുണ്ടെങ്കില്‍ നിങ്ങളുടെ ആത്‌മാവ് നീതിനിമിത്തം ജീവനുള്ള തായിരിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പാപംനിമിത്തം ശരീരം മരണവിധേയമാണെങ്കിലും നിങ്ങളിൽ ക്രിസ്തു നിവസിക്കുന്നതിനാൽ ലഭിച്ചിരിക്കുന്ന നീതിനിമിത്തം നിങ്ങളുടെ ആത്മാവ് ജീവനുള്ളതായിരിക്കുന്നു.