Romans 8:23 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സൃഷ്‍ടിമാത്രമല്ല, ദൈവത്തിന്‍റെ വരദാനങ്ങളില്‍ ആദ്യത്തേതായ ആത്മാവു ലഭിച്ചിരിക്കുന്ന നാമും അന്തരാത്മാവില്‍ ഞരങ്ങുന്നു; നമ്മെ ദൈവത്തിന്‍റെ പുത്രന്മാരാക്കുന്നതിനും പൂര്‍ണമായി സ്വതന്ത്രരാക്കുന്നതിനുംവേണ്ടി കാത്തിരുന്നുകൊണ്ടുതന്നെ.
Malayalam (ERV) WBTC Bible
ലോകം മാത്രമല്ല, നമ്മളും ഉളളില്‍ വേദനയുമായി നൊന്തു കാത്തിരിക്കുകയാണ്. ദൈവീകവാഗ്ദാനത്തിന്‍റെ ആദ്യ ഭാഗമായി നമു ക്ക് പരിശുദ്ധാത്മാവുണ്ട്. അതുകൊണ്ട് നാം നമ്മെ അവന്‍റെ തന്നെ മക്കളെന്ന നിലയില്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടി അവനെ കാത്തിരിക്കും. നമ്മുടെ ശരീരത്തെ സ്വതന്ത്രമാക്കുവാന്‍ കാത്തിരിക്കുന്നു എന്നാണ് ഞാനര്‍ത്ഥമാക്കുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു.
Malayalam 1992 MBSI
ആത്മാവെന്ന ആദ്യ ദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളില്‍ ഞരങ്ങുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുമാത്രമല്ല, ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന് കാത്തുകൊണ്ട് ഉള്ളിൽ ഞരങ്ങുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിനു കാത്തുകൊണ്ട് ഉള്ളില്‍ ഞരങ്ങുന്നു.
Malayalam Bible POC-ML 2013
സൃഷ്‌ടി മാത്രമല്ല, ആത്‌മാവിന്‍െറ ആദ്യഫലം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരങ്ങളുടെ വീണ്ടെടുപ്പാകുന്ന പുത്രത്വലബ്‌ധി പ്രതീക്‌ഷിച്ചുകൊണ്ട് ആന്തരികമായി വിലപിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുമാത്രമല്ല, പരിശുദ്ധാത്മാവാകുന്ന ആദ്യഫലം ഉള്ളിൽ വസിക്കുന്ന നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പിലൂടെ ദൈവത്തിന്റെ പുത്രത്വം ലഭിക്കും എന്നുള്ള പ്രതീക്ഷയാൽ, നാമും ഉള്ളിൽ ഞരങ്ങുകയാണ്.