Romans 8:29 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നേരത്തെ തിരഞ്ഞെടുത്തിട്ടുള്ളവരെ, തന്‍റെ പുത്രന്‍റെ പ്രതിബിംബത്തോടു സദൃശരായിത്തീരുന്നതിനു ദൈവം പ്രത്യേകം വേര്‍തിരിച്ചിരിക്കുന്നു. അങ്ങനെ അവിടുത്തെ പുത്രന്‍ അസംഖ്യം സഹോദരന്മാരില്‍ ആദ്യജാതനായിത്തീരുന്നു.
Malayalam (ERV) WBTC Bible
സൃഷ്ടിക്കു മുന്പുതന്നെ ദൈവത്തിന് അവരെ അറിയാമായിരുന്നു. തന്‍റെ പുത്രന് അനുരൂപരായിരിക്കണം അവര്‍ എന്ന് ദൈവം നിശ്ചയിച്ചു. അങ്ങനെ യേശു അനേക സഹോദരീ സഹോദരന്മാരില്‍ ആദ്യജാതനായി.*
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.
Malayalam 1992 MBSI
അവന്‍ മുന്നറിഞ്ഞവരെ തന്റെ പുത്രന്‍ അനേകം സഹോദരന്മാരില്‍ ആദ്യജാതന്‍ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാന്‍ മുന്നിയമിച്ചുമിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന് അവന്റെ സ്വരൂപത്തോട് അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ മുന്നറിഞ്ഞവരെ തന്‍റെ പുത്രന്‍ അനേകം സഹോദരന്മാരില്‍ ആദ്യജാതന്‍ ആകേണ്ടതിന് അവന്‍റെ സ്വരൂപത്തോട് അനുരൂപരാകുവാന്‍ മുന്‍നിയമിച്ചുമിരിക്കുന്നു.
Malayalam Bible POC-ML 2013
അവിടുന്നു മുന്‍കൂട്ടി അറിഞ്ഞവരെ തന്‍െറ പുത്രന്‍െറ സാദൃശ്യത്തോട്‌ അനുരൂപരാക്കാന്‍മുന്‍കൂട്ടി നിശ്‌ചയിക്കുകയും ചെയ്‌തു. ഇതു തന്‍െറ പുത്രന്‍ അനേകം സഹോദരരില്‍ ആദ്യജാതനാകുന്നതിനു വേണ്ടിയാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവം മുൻകൂട്ടി അറിഞ്ഞവരെ, തന്റെ പുത്രനോടു സദൃശരായിത്തീരാൻ മുൻനിയമിച്ചിരിക്കുന്നു. അത് അവിടത്തെ പുത്രൻ അനേകം സഹോദരങ്ങളിൽ ഒന്നാമനാകേണ്ടതിനാണ്.