Romans 8:34 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ അവരെ കുറ്റവാളികളെന്നു വിധിക്കുവാന്‍ ആര്‍ക്കു കഴിയും? അതെ, മരിച്ചവനും മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടവനുമായ ക്രിസ്തുയേശുതന്നെ ദൈവത്തിന്‍റെ വലത്തുഭാഗത്തിരുന്നുകൊണ്ട് നമുക്കുവേണ്ടി നിവേദനം നടത്തുന്നു.
Malayalam (ERV) WBTC Bible
ദൈവത്തിന്‍റെ ജനം കുറ്റക്കാരാണെന്നു ആര്‍ക്കു പറയാന്‍ കഴിയും? ആര്‍ക്കും കഴിയില്ല. ക്രിസ്തുയേശു മരിച്ചു; എന്നാലവന്‍ മരണത്തില്‍നിന്ന് ഉയിര്‍ക്കുകയും ചെയ്തു. ഇപ്പോളവന്‍ ദൈവത്തിന്‍റെ വലതു ഭാഗത്തിരുന്നു നമുക്കുവേണ്ടി മധ്യസ്ഥം വഹിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശിക്ഷവിധിക്കുന്നവൻ ആർ? ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവൻ തന്നേ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു.
Malayalam 1992 MBSI
ശിക്ഷവിധിക്കുന്നവന്‍ ആര്‍? ക്രിസ്തുയേശു മരിച്ചവന്‍; മരിച്ചിട്ടു ഉയിര്‍ത്തെഴുന്നേറ്റവന്‍ തന്നേ; അവന്‍ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശിക്ഷ വിധിക്കുന്നവൻ ആർ? ക്രിസ്തുയേശു മരിച്ചവൻ; അതിനേക്കാളുപരിയായി മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റവൻ തന്നെ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കുകയും ചെയ്യുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശിക്ഷ വിധിക്കുന്നവന്‍ ആര്‍? ക്രിസ്തുയേശു മരിച്ചവന്‍; മരിച്ചിട്ട് ഉയിര്‍ത്തെഴുന്നേറ്റവന്‍തന്നെ; അവന്‍ ദൈവത്തിന്‍റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു.
Malayalam Bible POC-ML 2013
മരിച്ചവനെങ്കിലും ഉത്‌ഥാനം ചെയ്‌തവനും ദൈവത്തിന്‍െറ വലത്തുഭാഗത്തിരുന്നു നമുക്കുവേണ്ടി മാധ്യസ്‌ഥ്യം വഹിക്കുന്നവനുമായ യേശുക്രിസ്‌തു തന്നെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ക്രിസ്തുയേശു മരിച്ച്, ഉയിർത്തെഴുന്നേറ്റ് ദൈവത്തിന്റെ വലതുഭാഗത്ത് ഇരുന്നുകൊണ്ട് നമുക്കുവേണ്ടി മധ്യസ്ഥത ചെയ്തുകൊണ്ടിരിക്കുന്നു.