Romans 8:35 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നമ്മെ ക്രിസ്തുവിന്‍റെ സ്നേഹത്തില്‍നിന്നു വേര്‍പെടുത്തുവാന്‍ ആര്‍ക്കു കഴിയും? കഷ്ടതയ്‍ക്കോ, ബുദ്ധിമുട്ടിനോ, പീഡനത്തിനോ, ക്ഷാമത്തിനോ, നഗ്നതയ്‍ക്കോ, വിപത്തിനോ, വാളിനോ കഴിയുമോ?
Malayalam (ERV) WBTC Bible
ക്രിസ്തുവിന്‍റെ സ്നേഹത്തില്‍നിന്ന് നമ്മെ വേര്‍പെടുത്താന്‍ ആരെക്കൊണ്ടാകും? ദുരിതങ്ങള്‍ക്കും ക്ലേശങ്ങള്‍ക്കും, അല്ലെങ്കില്‍ ഉപദ്രവങ്ങള്‍ക്കും അതിനുകഴിവുണ്ടോ? ഇല്ല. നമുക്കു ഭക്ഷണവും വസ്ത്രവും ഇല്ലാതെവന്നാല്‍ അതു നമ്മെ ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ നിന്നു വേര്‍പെടുത്തുമോ? അപകടങ്ങള്‍ക്കും അല്ലെങ്കില്‍ മരണത്തിനു പോലും നമ്മെ ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ നിന്നു വേര്‍പെടുത്താനാകുമോ? ഇല്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിക്കുന്നതാർ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?
Malayalam 1992 MBSI
ക്രിസ്തുവിന്റെ സ്നേഹത്തില്‍നിന്നു നമ്മെ വേര്‍പിരിക്കുന്നതാര്‍? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്ന് നമ്മെ വേർപിരിക്കുന്നതാർ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ക്രിസ്തുവിന്‍റെ സ്നേഹത്തില്‍നിന്നു നമ്മെ വേര്‍പിരിക്കുന്നതാര്‍? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?
Malayalam Bible POC-ML 2013
ക്രിസ്‌തുവിന്‍െറ സ്‌നേഹത്തില്‍നിന്ന്‌ ആരു നമ്മെവേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്‌നതയോ ആപത്തോ വാളോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്ന് നമ്മെ വേർപിരിക്കാൻ ആർക്കു കഴിയും? ക്ലേശങ്ങൾക്കോ കഷ്ടതകൾക്കോ പീഡനത്തിനോ പട്ടിണിക്കോ നഗ്നതയ്ക്കോ ആപത്തിനോ വാളിനോ അതു ചെയ്യാൻ കഴിയുമോ?