Romans 8:36 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങയെപ്രതി കൊല്ലപ്പെടുമെന്ന ഭീഷണിയെ ഞങ്ങള്‍ ദിനംതോറും നേരിടുന്നു; കൊല്ലുവാന്‍ കൊണ്ടുപോകുന്ന ആടിനെപ്പോലെ ഞങ്ങള്‍ എണ്ണപ്പെടുന്നു എന്നു വേദഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
Malayalam (ERV) WBTC Bible
തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്നതുപൊലെ, നിനക്കു വേണ്ടി ഞങ്ങള്‍ എക്കാലവും മരണത്തിന്‍റെ ഭീഷണിയില്‍ പെട്ടിരിക്കുന്നു. കശാപ്പിനു കൊണ്ടുപോകുന്ന ആടിനെപ്പോലെ അത്രയും വിലകുറഞ്ഞവരാണ് ഞങ്ങളെന്നു ആളുകള്‍ കരുതും.” സങ്കീര്‍ത്തനങ്ങള്‍ 44:22
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
“നിന്റെ നിമിത്തം ഞങ്ങളെ ഇടവിടാതെ കൊല്ലുന്നു; അറുപ്പാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
Malayalam 1992 MBSI
“നിന്റെ നിമിത്തം ഞങ്ങളെ ഇടവിടാതെ കൊല്ലുന്നു; അറുപ്പാനുള്ള ആടുകളെപ്പൊലെ ഞങ്ങളെ എണ്ണുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“നിന്റെ നിമിത്തം ഞങ്ങളെ ഇടവിടാതെ കൊല്ലുന്നു; അറുക്കുവാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
“നിന്‍റെ നിമിത്തം ഞങ്ങളെ ഇടവിടാതെ കൊല്ലുന്നു; അറുപ്പാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു” എന്ന് എഴുതിയിരിക്കുന്നുവല്ലോ.
Malayalam Bible POC-ML 2013
ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: നിന്നെപ്രതി ഞങ്ങള്‍ ദിവസം മുഴുവന്‍ വധിക്കപ്പെടുന്നു;കൊലയ്‌ക്കുള്ള ആടുകളെപ്പോലെ കരുതപ്പെടുകയും ചെയ്യുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അങ്ങേക്കുവേണ്ടി ദിവസംമുഴുവനും ഞങ്ങൾ മരണത്തെ മുഖാമുഖം കാണുന്നു: അറക്കപ്പെടാനുള്ള ആടുകളായി ഞങ്ങളെ പരിഗണിക്കുന്നു,” എന്ന് എഴുതിയിരിക്കുന്നല്ലോ.