Romans 8:4 — Compare Translations

7 translations compared side by side

Malayalam (ERV) WBTC Bible
ന്യായപ്രമാണം അനുശാസിക്കുന്ന മട്ടില്‍ നമ്മെ ശരിയാക്കിത്തീര്‍ക്കുകയാണ് ഇതിന്‍റെ ഉദ്ദേശം. തങ്ങളുടെ പാപം നിറഞ്ഞ സ്വയ ത്തിനാവശ്യപ്പെട്ടവ പിന്തുടരാതെ ആത്മാവിനാവശ്യമായ രീതിയില്‍ ജീവിക്കുന്നവരുടെ കാര്യത്തിലാണ് ഇങ്ങനെ സംഭവിക്കുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ജഡത്തെയല്ല ആത്മാവിനെ അത്രേ അനുസരിച്ചു നടക്കുന്ന നമ്മിൽ ന്യായപ്രമാണത്തിന്റെ നീതി നിവൃത്തിയാകേണ്ടതിന്നു തന്നേ.
Malayalam 1992 MBSI
ജഡത്തെയല്ല ആത്മാവിനെ അത്രേ അനുസരിച്ചു നടക്കുന്ന നമ്മില്‍ ന്യായ പ്രമാണത്തിന്റെ നീതി നിവൃത്തിയാകേണ്ടതിന്നു തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇതു ജഡത്തെ അനുസരിച്ചല്ലാതെ ആത്മാവിനെ അനുസരിച്ചു നടക്കുന്ന നമ്മിൽ ന്യായപ്രമാണത്തിന്റെ നീതി നിവൃത്തിയാകേണ്ടതിന് തന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ജഡത്തെയല്ല ആത്മാവിനെ അത്രേ അനുസരിച്ചു നടക്കുന്ന നമ്മില്‍ ന്യായപ്രമാണത്തിന്‍റെ നീതി നിവൃത്തിയാകേണ്ടതിനുതന്നെ.
Malayalam Bible POC-ML 2013
ഇത്‌ ശരീരത്തിന്‍െറ പ്രവണതകള്‍ക്കനുസരിച്ചു ജീവിക്കാതെ, ആത്‌മാവിന്‍െറ പ്രചോദനമനുസരിച്ചു ജീവിക്കുന്ന നമ്മില്‍ നിയമത്തിന്‍െറ അനുശാസനം സഫലമാകുന്നതിനുവേണ്ടിയാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പാപപ്രവണതയെ അല്ല, മറിച്ച്, ദൈവത്തിന്റെ ആത്മാവിനെ അനുസരിച്ചു ജീവിക്കുന്ന നമ്മിൽ ന്യായപ്രമാണം അനുശാസിക്കുന്ന നീതി പൂർത്തീകരിക്കപ്പെടേണ്ടതിനാണ് ഇതു ചെയ്തത്.