Romans 8:5 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പാപസ്വഭാവത്തിനു വിധേയരായവര്‍ അതിന്‍റെ ഇച്ഛയ്‍ക്കനുസൃതമായും, ദൈവാത്മാവിന്‍റെ പ്രേരണയനുസരിച്ചു ജീവിക്കുന്നവര്‍ അതിന് അനുസൃതമായും ചിന്തിക്കുന്നു.
Malayalam (ERV) WBTC Bible
തങ്ങളുടെ പാപം നിറഞ്ഞ സ്വയത്തെ പിന്തുടര്‍ന്നു ജീവിക്കുന്നവര്‍, അതാവശ്യപ്പെടുന്ന കാര്യങ്ങളെക്കുറിച്ചേ ചിന്തിക്കൂ. എന്നാല്‍ ആത്മാവിനെ പിന്തുടരുന്നവര്‍ ആത്മാവ് അവരെക്കൊണ്ട് എന്തുചെയ്യിക്കാനാഗ്രഹിക്കുന്നുവോ അതിനെപ്പറ്റിയാകും ചിന്തിക്കുക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ജഡസ്വഭാവമുള്ളവർ ജഡത്തിന്നുള്ളതും ആത്മസ്വഭാവമുള്ളവർ ആത്മാവിന്നുള്ളതും ചിന്തിക്കുന്നു.
Malayalam 1992 MBSI
ജഡസ്വഭാവമുള്ളവര്‍ ജഡത്തിന്നുള്ളതും ആത്മസ്വഭാവമുള്ളവര്‍ ആത്മാവിന്നുള്ളതും ചിന്തിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ജഡത്തെ അനുസരിച്ചു നടക്കുന്നവർ ജഡത്തിനുള്ളതും, ആത്മാവിനെ അനുസരിച്ചു നടക്കുന്നവർ ആത്മാവിനുള്ളതും ചിന്തിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ജഡസ്വഭാവമുള്ളവര്‍ ജഡത്തിനുള്ളതും ആത്മസ്വഭാവമുള്ളവര്‍ ആത്മാവിനുള്ളതും ചിന്തിക്കുന്നു.
Malayalam Bible POC-ML 2013
എന്തെന്നാല്‍, ജഡികമായി ജീവിക്കുന്നവര്‍ ജഡികകാര്യങ്ങളില്‍ മനസ്‌സുവയ്‌ക്കുന്നു. ആത്‌മീയമായി ജീവിക്കുന്നവരാകട്ടെ, ആത്‌മീയകാര്യങ്ങളില്‍ മനസ്‌സുവയ്‌ക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പാപപ്രവണതയെ അനുസരിച്ചു ജീവിക്കുന്നവർ പാപകരമായ കാര്യങ്ങളെപ്പറ്റിയും ദൈവത്തിന്റെ ആത്മാവിനെ അനുസരിച്ചു ജീവിക്കുന്നവർ ദൈവാത്മഹിതം നിറവേറ്റുന്നതിനെപ്പറ്റിയും ചിന്തിക്കുന്നു.