Romans 8:7 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പാപസ്വഭാവത്തിനു വിധേയമായ ചിന്താഗതിയുള്ളവര്‍ ദൈവത്തോടു ശത്രുതയില്‍ കഴിയുന്നു. എന്തുകൊണ്ടെന്നാല്‍ ദൈവത്തിന്‍റെ പ്രമാണം അവര്‍ അനുസരിക്കുന്നില്ല; അനുസരിക്കുവാന്‍ കഴിയുകയുമില്ല.
Malayalam (ERV) WBTC Bible
ഇത് ശരിയാകുന്നത് എന്തുകൊണ്ട്? പാപം നിറഞ്ഞ സ്വയം ഒരുവന്‍റെ ചിന്തകളെ നിയന്ത്രിക്കുന്പോള്‍ അവന്‍ ദൈവത്തിനെതിരാകുന്നു എന്നതാണ് ഫലം. അവന്‍ ദൈവത്തിന്‍റെ ന്യായപ്രമാണം അനുസരിക്കാന്‍ മടിക്കും. യഥാര്‍ത്ഥത്തില്‍ അങ്ങനെ ചെയ്യാനുളള കഴിവ് അവനുണ്ടാവില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദൈവത്തിന്റെ ന്യായപ്രമാണത്തിന്നു കീഴ്പെടുന്നില്ല, കീഴ്പെടുവാൻ കഴിയുന്നതുമല്ല.
Malayalam 1992 MBSI
ജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദൈവത്തിന്റെ ന്യായപ്രമാണത്തിന്നു കീഴ്പെടുന്നില്ല, കീഴ്പെടുവാന്‍ കഴിയുന്നതുമില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അത് ദൈവത്തിന്റെ ന്യായപ്രമാണത്തിന് കീഴ്‌പെടുന്നില്ല, കീഴ്‌പെടുവാൻ അതിന് കഴിയുന്നതുമല്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ജഡത്തിന്‍റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദൈവത്തിന്‍റെ ന്യായപ്രമാണത്തിനു കീഴ്പെടുന്നില്ല, കീഴ്പെടുവാന്‍ കഴിയുന്നതുമല്ല.
Malayalam Bible POC-ML 2013
ജഡികതാത്‌പര്യങ്ങളില്‍ മുഴുകിയിരിക്കുന്ന മനസ്‌സ്‌ ദൈവത്തിന്‍െറ ശത്രുവാണ്‌. അതു ദൈവത്തിന്‍െറ നിയമത്തിനു കീഴ്‌പ്പെടുന്നില്ല; കീഴ്‌പ്പെടാന്‍ അതിനു സാധിക്കുകയുമില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കാരണം, പാപപ്രവണത ഭരിക്കുന്ന മനസ്സ് ദൈവത്തിനു വിരോധമായുള്ളതാണ്; അത് ദൈവികപ്രമാണത്തിനു കീഴ്പ്പെടുന്നില്ല, കീഴ്പ്പെടാൻ അതിനു സാധിക്കുകയുമില്ല.