Romans 9:1 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[1,2] ക്രിസ്തുവിന്‍റെ നാമത്തില്‍ ഞാന്‍ പറയുന്നത് സത്യമാണ്; വ്യാജമല്ല. എന്‍റെ മാംസവും രക്തവുമായ സ്വന്തം ജനത്തെക്കുറിച്ച് എനിക്കുള്ള ദുഃഖം ബൃഹത്തും എന്‍റെ ഹൃദയവേദന അറുതിയില്ലാത്തതുമാണ്. ഞാന്‍ വ്യാജമല്ല പറയുന്നതെന്നു പരിശുദ്ധാത്മാവിനാല്‍ ഭരിക്കപ്പെടുന്ന എന്‍റെ മനസ്സാക്ഷി എനിക്ക് ഉറപ്പു നല്‌കുന്നു.
Malayalam (ERV) WBTC Bible
ഞാന്‍ ക്രിസ്തുവില്‍ സത്യമാണ് പറയുന്നത്, കളളമല്ല. എന്‍റെ വികാരവിചാരങ്ങളെ ഭരിക്കുന്നത് പരിശുദ്ധാത്മാവാണ്. ഞാന്‍ പറയുന്നതു വ്യാജമല്ലെന്നു ആ അനുഭൂതി എന്നോടു പറയുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ ക്രിസ്തുവിൽ സത്യം പറയുന്നു; ഞാൻ പറയുന്നതു ഭോഷ്കല്ല;
Malayalam 1992 MBSI
ഞാന്‍ ക്രിസ്തുവില്‍ സത്യം പറയുന്നു; ഞാന്‍ പറയുന്നതു ഭോഷ്കല്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ ക്രിസ്തുവിൽ സത്യം പറയുന്നു; ഞാൻ പറയുന്നത് ഭോഷ്കല്ല;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ ക്രിസ്തുവില്‍ സത്യം പറയുന്നു; ഞാന്‍ പറയുന്നതു ഭോഷ്കല്ല;
Malayalam Bible POC-ML 2013
ഞാന്‍ ക്രിസ്‌തുവിനെ മുന്‍നിര്‍ത്തി സ ത്യം പറയുന്നു; വ്യാജം പറയുകയല്ല. എന്‍െറ മനസ്‌സാക്‌ഷിയും പരിശുദ്‌ധാത്‌മാവിനാല്‍ പ്രചോദിതമായി എനിക്കു സാക്‌ഷ്യം നല്‍കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ക്രിസ്തുവിന്റെ അനുഗാമിയായ ഞാൻ വ്യാജമല്ല, സത്യമാണു സംസാരിക്കുന്നത്; എന്റെ മനസ്സാക്ഷിയും പരിശുദ്ധാത്മാവും എനിക്കു സാക്ഷിയാണ്.