Romans 9:17 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“എന്‍റെ ശക്തി പ്രദര്‍ശിപ്പിക്കുന്നതിനു നിന്നെ ഉപയോഗിക്കുവാനും എന്‍റെ കീര്‍ത്തി ലോകത്തെങ്ങും പരത്തുവാനും മാത്രമാണ് ഞാന്‍ നിന്നെ രാജാവാക്കിയത്” എന്ന് ഈജിപ്തിലെ രാജാവായ ഫറവോനോടു പറയുന്നതായി വേദലിഖിതത്തില്‍‍ കാണുന്നു.
Malayalam (ERV) WBTC Bible
തിരുവെഴുത്തുകളില്‍ ദൈവം ഫറവോനോടു പറയുന്നു: “ഞാന്‍ നിന്നെ രാജാവാക്കിയത് ഈ ഒറ്റക്കാരണത്താലാണ്. എന്‍റെ ശക്തി നിന്നില്‍ പ്രകടമാക്കി, എന്‍റെ നാമം ലോകമെന്പാടും ഉദ്ഘോഷിക്കുവാന്‍ ഞാനാഗഹിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
“ഇതിന്നായിട്ടു തന്നേ ഞാൻ നിന്നെ നിർത്തിയിരിക്കുന്നതു; നിന്നിൽ എന്റെ ശക്തി കാണിക്കേണ്ടതിന്നും എന്റെ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിന്നും തന്നേ” എന്നു തിരുവെഴുത്തിൽ ഫറവോനോടു അരുളിച്ചെയ്യുന്നു.
Malayalam 1992 MBSI
“ഇതിന്നായിട്ടു തന്നേ ഞാന്‍ നിന്നെ നിര്‍ത്തിയിരിക്കുന്നതു; നിന്നില്‍ എന്റെ ശക്തി കാണിക്കേണ്ടതിന്നും എന്റെ നാമം സര്‍വ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിന്നും തന്നേ” എന്നു തിരുവെഴുത്തില്‍ ഫറവോനോടു അരുളിച്ചെയ്യുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ഇതിനായിട്ട് തന്നേ ഞാൻ നിന്നെ നിർത്തിയിരിക്കുന്നത്; നിന്നിൽ എന്റെ ശക്തി വെളിപ്പെടുത്തേണ്ടതിനും എന്റെ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിനും തന്നേ” എന്നു തിരുവെഴുത്തിൽ ഫറവോനോട് അരുളിച്ചെയ്യുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
“ഇതിനായിട്ടുതന്നെ ഞാന്‍ നിന്നെ നിര്‍ത്തിയിരിക്കുന്നത്; നിന്നില്‍ എന്‍റെ ശക്തി കാണിക്കേണ്ടതിനും എന്‍റെ നാമം സര്‍വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിനും തന്നെ” എന്നു തിരുവെഴുത്തില്‍ ഫറവോനോട് അരുളിച്ചെയ്യുന്നു.
Malayalam Bible POC-ML 2013
വിശുദ്‌ധഗ്രന്‌ഥം ഫറവോയോടു പറയുന്നു: ഭൂമിയിലെങ്ങും എന്‍െറ നാമം ഉദ്‌ഘോഷിക്കപ്പെടുന്നതിനും എന്‍െറ ശക്‌തി നിന്നില്‍ വെളിപ്പെടുത്തുന്നതിനുംവേണ്ടിയാണ്‌ നിന്നെ ഞാന്‍ ഉയര്‍ത്തിയത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“എന്റെ ശക്തി നിന്നിലൂടെ പ്രദർശിപ്പിക്കുകയും എന്റെ നാമം ഭൂമിയിലെല്ലായിടത്തും ഘോഷിക്കപ്പെടുകയും വേണം എന്ന ഉദ്ദേശ്യത്തിനായിത്തന്നെ ഞാൻ നിന്നെ ഉയർത്തിയിരിക്കുന്നു,” എന്ന് ഫറവോനോട് അരുളിച്ചെയ്യുന്നതു തിരുവെഴുത്തിൽ കാണുന്നു.