Romans 9:19 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെയെങ്കില്‍ ‘ദൈവം മനുഷ്യനെ എന്തിനു കുറ്റപ്പെടുത്തണം? ദൈവത്തിന്‍റെ ഇഷ്ടത്തെ എതിര്‍ക്കുവാന്‍ ആര്‍ക്കു കഴിയും?” എന്നു നിങ്ങള്‍ എന്നോടു ചോദിച്ചേക്കാം.
Malayalam (ERV) WBTC Bible
അപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കാം: “നമ്മുടെ പ്രവൃത്തികളെ ദൈവം നിയന്ത്രിക്കുന്നുവെങ്കില്‍ അവനെന്തിന് നമ്മെ പഴിക്കുന്നു?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ അവൻ പിന്നെ കുറ്റം പറയുന്നതു എന്തു? ആർ അവന്റെ ഇഷ്ടത്തോടു എതിർത്തുനില്ക്കുന്നു എന്നു നീ എന്നോടു ചോദിക്കും.
Malayalam 1992 MBSI
ആകയാല്‍ അവന്‍ പിന്നെ കുറ്റം പറയുന്നതു എന്തു? ആര്‍ അവന്റെ ഇഷ്ടത്തോടു എതിര്‍ത്തു നിലക്കുന്നു എന്നു നീ എന്നോടു ചോദിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആകയാൽ അവൻ പിന്നെ കുറ്റം കണ്ടുപിടിക്കുന്നത് എന്ത്? ആർ അവന്റെ ഇഷ്ടത്തോട് എതിർത്തുനില്ക്കുന്നു? എന്നു നീ എന്നോട് ചോദിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകയാല്‍ അവന്‍ പിന്നെ കുറ്റം പറയുന്നത് എന്ത്? ആര്‍ അവന്‍റെ ഇഷ്ടത്തോട് എതിര്‍ത്തുനില്ക്കുന്നു എന്നു നീ എന്നോടു ചോദിക്കും.
Malayalam Bible POC-ML 2013
അപ്പോള്‍ നിങ്ങള്‍ എന്നോടു ചോദിച്ചേക്കാം: അങ്ങനെയെങ്കില്‍, അവിടുന്ന്‌ എന്തിനു മനുഷ്യനെ കുറ്റപ്പെടുത്തണം? അവിടുത്തെ ഹിതം ആര്‍ക്കു തടുക്കാന്‍ കഴിയും?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ, “നമ്മെ കുറ്റപ്പെടുത്താൻ ദൈവത്തിനെങ്ങനെ കഴിയും? കാരണം, ദൈവത്തിന്റെ തിരുഹിതത്തോട് എതിർക്കാൻ ആർക്കാണു സാധിക്കുക?” എന്നു നിങ്ങൾ എന്നോടു ചോദിച്ചേക്കാം.