Romans 9:20 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ സ്നേഹിതാ, ദൈവത്തോടു എതിര്‍വാദം ചെയ്യുവാന്‍ നീ ആരാണ്? “അവിടുന്ന് എന്നെ ഇങ്ങനെ നിര്‍മിച്ചതെന്തിന്?” എന്ന് ഒരു മണ്‍കലം അതിന്‍റെ നിര്‍മിതാവിനോടു ചോദിക്കുമോ?
Malayalam (ERV) WBTC Bible
അങ്ങനെ ചോദിക്കരുത്. നിങ്ങള്‍ മനുഷ്യരാണ്. ദൈവത്തെ ചോദ്യംചെയ്യാന്‍ മനുഷ്യന് അവകാശമില്ല. ഒരു മണ്‍ഭരണി, തന്നെ സൃഷ്ടിച്ച മനുഷ്യനോട് “നീ എന്തിനെന്നെ ഇങ്ങനെ സൃഷ്ടിച്ചു?” എന്നു ചോദിക്കാറില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അയ്യോ, മനുഷ്യാ, ദൈവത്തൊടു പ്രത്യുത്തരം പറയുന്ന നീ ആർ? മനഞ്ഞിരിക്കുന്നതു മനഞ്ഞവനോടു: നീ എന്നെ ഇങ്ങനെ ചമെച്ചതു എന്തു എന്നു ചോദിക്കുമോ?
Malayalam 1992 MBSI
അയ്യോ, മനുഷ്യാ, ദൈവത്തൊടു പ്രത്യുത്തരം പറയുന്ന നീ ആര്‍? മനഞ്ഞിരിക്കുന്നതു മനഞ്ഞവനോടുനീ എന്നെ ഇങ്ങനെ ചമെച്ചതു എന്തു എന്നു ചോദിക്കുമോ? അല്ല, കുശവന്നു അതേ പിണ്ഡത്തില്‍നിന്നു ഒരു പാത്രം മാനത്തിന്നും മറ്റൊരു പാത്രം അപമാനത്തിന്നും ഉണ്ടാക്കുവാന്‍ മണ്ണിന്മേല്‍ അധികാരം ഇല്ലയോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അയ്യോ, മനുഷ്യാ, ദൈവത്തോട് പ്രത്യുത്തരം പറയുന്ന നീ ആർ? മനഞ്ഞിരിക്കുന്നതു മനഞ്ഞവനോടു: നീ എന്നെ ഇങ്ങനെ ചമച്ചത് എന്ത് എന്നു ചോദിക്കുമോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അയ്യോ, മനുഷ്യാ, ദൈവത്തോടു പ്രത്യുത്തരം പറയുന്ന നീ ആര്‍? മനഞ്ഞിരിക്കുന്നതു മനഞ്ഞവനോട്: നീ എന്നെ ഇങ്ങനെ ചമച്ചത് എന്ത് എന്നു ചോദിക്കുമോ?
Malayalam Bible POC-ML 2013
ദൈവത്തോടു വാഗ്വാദം നടത്താന്‍മനുഷ്യാ, നീ ആരാണ്‌? നീ എന്തിനാണ്‌ എന്നെ ഈ വിധത്തില്‍ നിര്‍മിച്ചത്‌ എന്നു പാത്രം കുശവനോടു ചോദിക്കുമോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അല്ലയോ മനുഷ്യാ, “ദൈവത്തോട് എതിർവാദം പറയാൻ നീ ആരാണ്?” സ്രഷ്ടാവിനോട്, “ ‘നീ എന്നെ ഇങ്ങനെ സൃഷ്ടിച്ചത് എന്തിനാണ്?’ എന്നു സൃഷ്ടിക്കു ചോദിക്കാൻ കഴിയുമോ?”