Romans 9:25 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഹോശേയായുടെ പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു: എന്‍റെ ജനമല്ലാത്തവരെ എന്‍റെ ജനമെന്നു ഞാന്‍ വിളിക്കും; ഞാന്‍ സ്നേഹിക്കാത്ത ജനതയെ എന്‍റെ പ്രേമഭാജനമെന്നും ഞാന്‍ വിളിക്കും.
Malayalam (ERV) WBTC Bible
ഹോശേയായുടെ പുസ്തകത്തില്‍ തിരുവെഴുത്തു പറയുന്നതുപോലെ, “എന്‍റെ ജനമല്ലാത്തവരെ എന്‍റെ ജനമെന്നും എനിക്കു പ്രിയപ്പെട്ടവരല്ലാത്തവരെ ഞാന്‍ പ്രിയപ്പെട്ടവരെന്നും പറയും” ഹോശേയ 2:23
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
“എന്റെ ജനമല്ലാത്തവരെ എന്റെ ജനം എന്നും പ്രിയയല്ലാത്തവളെ പ്രിയ എന്നും ഞാൻ വിളിക്കും.
Malayalam 1992 MBSI
നിങ്ങള്‍ എന്റെ ജനമല്ല എന്നു അവരോടു പറഞ്ഞ ഇടത്തില്‍ അവര്‍ ജീവനുള്ള ദൈവത്തിന്റെ മക്കള്‍ എന്നു വിളിക്കപ്പെടും”
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“എന്റെ ജനമല്ലാത്തവരെ എന്റെ ജനം എന്നും, പ്രിയപ്പെട്ടവളല്ലാത്തവളെ പ്രിയപ്പെട്ടവൾ എന്നും ഞാൻ വിളിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
“എന്‍റെ ജനമല്ലാത്തവരെ എന്റെ ജനം എന്നും പ്രിയയല്ലാത്തവളെ പ്രിയ എന്നും ഞാന്‍ വിളിക്കും.
Malayalam Bible POC-ML 2013
അവിടുന്നു ഹോസിയാവഴി അരുളിച്ചെയ്യുന്നതുപോലെ, എന്‍െറ ജനമല്ലാത്തവരെ എന്‍െറ ജനം എന്ന് ഞാന്‍ വിളിക്കും; പ്രിയപ്പെട്ടവ ളല്ലാത്തവളെ പ്രിയപ്പെട്ടവളെന്നും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഹോശേയയുടെ പുസ്തകത്തിൽ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: “എന്റെ ജനം അല്ലാത്തവരെ ‘എന്റെ ജനം,’ എന്നും ‘എന്റെ പ്രിയ’ അല്ലാത്തവളെ ‘എന്റെ പ്രിയപ്പെട്ടവൾ,’ എന്നും ഞാൻ വിളിക്കും.”