Romans 9:27 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെശയ്യാപ്രവാചകന്‍ ഇസ്രായേലിനെക്കുറിച്ചു പ്രസ്താവിക്കുന്നത് ഇപ്രകാരമാണ്: “കടല്‍പ്പുറത്തെ മണല്‍ത്തരിപോലെ അസംഖ്യമാണ് ഇസ്രായേല്‍ജനമെങ്കിലും, അവരില്‍ ഒരു പിടിയാളുകള്‍ മാത്രമേ രക്ഷപ്രാപിക്കൂ.
Malayalam (ERV) WBTC Bible
യിസ്രായേലിനെപ്പറ്റി യെശയ്യാവ് പറഞ്ഞു, “യിസ്രായേലിലെ ജനങ്ങളുടെ എണ്ണം കടലിലെ മണല്‍ത്തരി പോലെയാണ്. എന്നാല്‍ അവരില്‍ വളരെ കുറച്ചുപേര്‍ മാത്രമേ രക്ഷപെടുകയുളളൂ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെശയ്യാവോ യിസ്രായേലിനെക്കുറിച്ചു: “യിസ്രായേൽമക്കളുടെ എണ്ണം കടൽക്കരയിലെ മണൽപോലെ ആയിരുന്നാലും ശേഷിപ്പത്രേ രക്ഷിക്കപ്പെടൂ.
Malayalam 1992 MBSI
“യിസ്രായേല്‍മക്കളുടെ എണ്ണം കടല്‍ക്കരയിലെ മണല്‍പോലെ ആയിരുന്നാലും ശേഷിപ്പത്രേ രക്ഷിക്കപ്പെടൂ. കര്‍ത്താവു ഭൂമിയില്‍ തന്റെ വചനം നിവര്‍ത്തിച്ചു ക്ഷണത്തില്‍ തീര്‍ക്കും” എന്നു വിളിച്ചു പറയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യെശയ്യാവോ യിസ്രായേലിനെക്കുറിച്ച്: “യിസ്രായേൽമക്കളുടെ എണ്ണം കടൽക്കരയിലെ മണൽപോലെ ആയിരുന്നാലും ശേഷിപ്പത്രേ രക്ഷിയ്ക്കപ്പെടൂ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യെശയ്യാവോ യിസ്രായേലിനെക്കുറിച്ച്: “യിസ്രായേല്‍മക്കളുടെ എണ്ണം കടല്ക്കരയിലെ മണല്‍പോലെ ആയിരുന്നാലും ശേഷിപ്പത്രേ രക്ഷിക്കപ്പെടൂ.
Malayalam Bible POC-ML 2013
ഇസ്രായേലിനെക്കുറിച്ച്‌ ഏശയ്യായും വിലപിക്കുന്നു: ഇസ്രായേല്‍ മക്കളുടെ സം ഖ്യ കടലിലെ മണല്‍പോലെയാണെന്നിരിക്കിലും, അവരില്‍ ഒരുചെറിയഭാഗം മാത്രമേ രക്‌ഷിക്കപ്പെടുകയുള്ളു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യെശയ്യാവ് ഇസ്രായേല്യരെക്കുറിച്ചു വിളിച്ചുപറയുന്നു: “ഇസ്രായേല്യർ കടൽപ്പുറത്തെ മണൽത്തരിപോലെ അസംഖ്യമെങ്കിലും, അവരിൽ ഒരു ശേഷിപ്പുമാത്രമേ രക്ഷിക്കപ്പെടുകയുള്ളൂ.