Romans 9:3 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ സഹോദരരായ അവര്‍ക്കുവേണ്ടി ക്രിസ്തുവില്‍നിന്നു വിച്ഛേദിതനായി ശാപഗ്രസ്തനാകുവാന്‍പോലും ഞാന്‍ തയ്യാറാണ്.
Malayalam (ERV) WBTC Bible
എന്‍റെ ഐഹിക കുടുംബത്തിലെ സഹോദരസഹോദരിമാരും അംഗങ്ങളുമാണ് അവര്‍. അവരെ സഹായിക്കാന്‍ എനിക്കാഗ്രഹമുണ്ട്. ഞാന്‍ ശാപഗ്രസ്ഥനാകുന്നതോ ക്രിസ്തുവില്‍നിന്ന് വിച്ഛേദിതനാകുന്നതോ അവര്‍ക്കു രക്ഷ നല്‍കുമായിരുന്നെങ്കില്‍ അതിനു പോലും ഞാനൊരുക്കമായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ജഡപ്രകാരം എന്റെ ചാർച്ചക്കാരായ എന്റെ സഹോദരന്മാർക്കു വേണ്ടി ഞാൻ തന്നേ ക്രിസ്തുവിനോടു വേറുവിട്ടു ശാപഗ്രസ്തനാവാൻ ഞാൻ ആഗ്രഹിക്കാമായിരുന്നു.
Malayalam 1992 MBSI
ജഡപ്രകാരം എന്റെ ചാര്‍ച്ചക്കാരായ എന്റെ സഹോദരന്മാര്‍ക്കും വേണ്ടി ഞാന്‍ തന്നേ ക്രിസ്തുവിനോടു വേറുവിട്ടു ശാപഗ്രസ്തനാവാന്‍ ഞാന്‍ ആഗ്രഹിക്കാമായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ജഡപ്രകാരം എന്റെ വംശക്കാരായ എന്റെ സഹോദരന്മാർക്കു വേണ്ടി ഞാൻ തന്നേ ക്രിസ്തുവിനോട് വേർപെട്ട് ശാപഗ്രസ്തനാവാൻ ഞാൻ ആഗ്രഹിക്കാമായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ജഡപ്രകാരം എന്‍റെ ചാര്‍ച്ചക്കാരായ എന്‍റെ സഹോദരന്മാര്‍ക്കുവേണ്ടി ഞാന്‍തന്നെ ക്രിസ്തുവിനോടു വേര്‍വിട്ടു ശാപഗ്രസ്തനാവാന്‍ ഞാന്‍ ആഗ്രഹിക്കാമായിരുന്നു.
Malayalam Bible POC-ML 2013
വംശമുറയനുസരിച്ചുതന്നെ എനിക്കുറ്റവരായ സഹോദരങ്ങള്‍ക്ക്‌ ഉപകരിക്കുമെങ്കില്‍ ശപിക്കപ്പെട്ടവനും ക്രിസ്‌തുവില്‍നിന്നു വിച്‌ഛേദിക്കപ്പെട്ട വനുമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ സ്വയം ശാപഗ്രസ്തനായിത്തീർന്ന് ക്രിസ്തുവിനോടുള്ള ബന്ധത്തിൽനിന്ന് എന്നേക്കുമായി മാറ്റപ്പെടുന്നതിലൂടെ എന്റെ സഹോദരങ്ങളും സ്വന്തം വംശജരുമായ ഇസ്രായേൽജനത്തിനു പ്രയോജനം ഉണ്ടാകുന്നെങ്കിൽ ഞാൻ അതിനും സന്നദ്ധനാണ്.