Romans 9:33 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇതാ, സീയോനില്‍ ഞാന്‍ ഒരു ശില സ്ഥാപിച്ചിരിക്കുന്നു, ജനങ്ങളെ തട്ടിവീഴ്ത്തുന്ന ഒരു തടങ്കല്‍ പാറതന്നെ. എന്നാല്‍ ദൈവത്തില്‍ വിശ്വാസം അര്‍പ്പിക്കുന്നവന്‍ ഒരിക്കലും ലജ്ജിക്കേണ്ടിവരികയില്ല എന്നു വേദലിഖിതത്തില്‍ പറയുന്നു.
Malayalam (ERV) WBTC Bible
തിരുവെഴുത്തുകളില്‍ ഇങ്ങനെ പറയുന്നു: “നോക്കൂ! മനുഷ്യരെ വീഴിക്കുന്ന ഒരു കല്ല് സീയോനില്‍ ഞാന്‍ സ്ഥാപിക്കും. അവര്‍ക്ക് ഇടര്‍ച്ചയുണ്ടാക്കുന്ന ഒരു പാറയാണത്. പക്ഷെ, ആ പാറയില്‍ വിശ്വസിക്കുന്നവന്‍ ലജ്ജിക്കേണ്ടിവരില്ല.” യെശയ്യാവ് 8:14; 28:16
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
“ഇതാ, ഞാൻ സീയോനിൽ ഇടർച്ചക്കല്ലും തടങ്ങൽ പാറയും വെക്കുന്നു; അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചു പോകയില്ല” എന്നു എഴുതിയിരിക്കുന്നുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ഇതാ, ഞാൻ സീയോനിൽ ഇടർച്ചക്കല്ലും തടങ്ങൽ പാറയും വെയ്ക്കുന്നു; അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചു പോകയില്ല” എന്നു എഴുതിയിരിക്കുന്നുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
“ഇതാ, ഞാന്‍ സീയോനില്‍ ഇടര്‍ച്ചക്കല്ലും തടങ്ങല്‍പാറയും വയ്ക്കുന്നു; അവനില്‍ വിശ്വസിക്കുന്നവന്‍ ലജ്ജിച്ചുപോകയില്ല” എന്ന് എഴുതിയിരിക്കുന്നുവല്ലോ.
Malayalam Bible POC-ML 2013
ഇതാ! തട്ടിവീഴ്‌ത്തുന്ന കല്ലും ഇടര്‍ച്ചയ്‌്‌ക്കുള്ള പാറയും സീയോനില്‍ ഞാന്‍ സ്‌ഥാപിക്കുന്നു. അവനില്‍ വിശ്വസിക്കുന്നവര്‍ക്കു ലജ്‌ജിക്കേണ്ടിവരുകയില്ല എന്ന് എഴുതപ്പെട്ടിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഇതാ, ഞാൻ സീയോനിൽ, കാലിടറിക്കുന്ന കല്ലും നിലംപരിചാക്കുന്ന പാറയും വെക്കുന്നു. അദ്ദേഹത്തിൽ വിശ്വസിക്കുന്ന ആരും ഒരിക്കലും ലജ്ജിതരാകുകയില്ല,” എന്ന് എഴുതിയിട്ടുണ്ടല്ലോ.