Romans 9:8 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പ്രകൃത്യാ ജനിച്ച സന്താനങ്ങളല്ല ദൈവത്തിന്‍റെ മക്കള്‍ എന്നത്രേ ഇതിന്‍റെ സാരം. ദൈവത്തിന്‍റെ വാഗ്ദാനഫലമായി ജനിച്ചവരെയത്രേ യഥാര്‍ഥ സന്താനങ്ങളായി പരിഗണിക്കുന്നത്.
Malayalam (ERV) WBTC Bible
[*]
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്റെ അർത്ഥമോ: ജഡപ്രകാരം ജനിച്ച മക്കൾ അല്ല ദൈവത്തിന്റെ മക്കൾ; വാഗ്ദത്തപ്രകാരം ജനിച്ച മക്കളെയത്രേ സന്തതി എന്നു എണ്ണുന്നു.
Malayalam 1992 MBSI
അതിന്റെ അര്‍ത്ഥമോജഡപ്രകാരം ജനിച്ച മക്കള്‍ അല്ല ദൈവത്തിന്റെ മക്കള്‍; വാഗ്ദത്തപ്രകാരം ജനിച്ച മക്കളെയത്രേ സന്തതി എന്നു എണ്ണുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതായത്: ജഡപ്രകാരം ജനിച്ച മക്കൾ അല്ല ദൈവത്തിന്റെ മക്കൾ; വാഗ്ദത്തപ്രകാരം ജനിച്ച മക്കളെയത്രേ സന്തതി എന്നു എണ്ണുന്നത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിന്‍റെ അര്‍ഥമോ: ജഡപ്രകാരം ജനിച്ച മക്കള്‍ അല്ല ദൈവത്തിന്റെ മക്കള്‍; വാഗ്ദത്തപ്രകാരം ജനിച്ച മക്കളെയത്രേ സന്തതി എന്ന് എണ്ണുന്നു.
Malayalam Bible POC-ML 2013
അതായത്, വംശ മുറയ്‌ക്കുള്ള മക്കളല്ല ദൈവത്തിന്‍െറ മക്കള്‍; പ്രത്യുത, വാഗ്‌ദാനപ്രകാരം ജനിച്ചവ രാണുയഥാര്‍ഥ മക്കളായി കണക്കാക്കപ്പെടുന്നത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതായത്, അബ്രാഹാമിൽനിന്ന് ശാരീരികമായി ജനിച്ച മക്കളല്ല ദൈവത്തിന്റെമക്കൾ. പിന്നെയോ, വാഗ്ദാനപ്രകാരം ജനിച്ചവരാണ് അബ്രാഹാമിന്റെ സന്തതികൾ എന്നു കണക്കാക്കപ്പെടുന്നത്.