Ruth 1:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ക്കു പ്രായമാകുന്നതുവരെ കാത്തിരിക്കുക നിങ്ങള്‍ക്കു സാധ്യമല്ലല്ലോ. അതുകൊണ്ട് എന്‍റെ മക്കളേ, നിങ്ങള്‍ തിരിച്ചുപോകുക; സര്‍വേശ്വരന്‍ എനിക്ക് എതിരായിരിക്കയാല്‍ നിങ്ങളുടെ കാര്യത്തില്‍ ഞാന്‍ അതിയായി ദുഃഖിക്കുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർക്കു പ്രായമാകുവോളം നിങ്ങൾ അവർക്കായിട്ടു കാത്തിരിക്കുമോ? നിങ്ങൾ ഭർത്താക്കന്മാരെ എടുക്കാതെ നില്ക്കുമോ? അതു വേണ്ടാ, എന്റെ മക്കളേ; യഹോവയുടെ കൈ എനിക്കു വിരോധമായി പുറപ്പെട്ടിരിക്കയാൽ നിങ്ങളെ വിചാരിച്ചു ഞാൻ വളരെ വ്യസനിക്കുന്നു.
Malayalam 1992 MBSI
അവര്‍ക്കും പ്രായമാകുവോളം നിങ്ങള്‍ അവര്‍ക്കായിട്ടു കാത്തിരിക്കുമോ? നിങ്ങള്‍ ഭര്‍ത്താക്കന്മാരെ എടുക്കാതെ നിലക്കുമോ? അതു വേണ്ടാ, എന്റെ മക്കളേ; യഹോവയുടെ കൈ എനിക്കു വിരോധമായി പുറപ്പെട്ടിരിക്കയാല്‍ നിങ്ങളെ വിചാരിച്ചു ഞാന്‍ വളരെ വ്യസനിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർക്കു പ്രായമാകുവോളം നിങ്ങൾ അവർക്കായിട്ടു കാത്തിരിക്കുമോ? നിങ്ങൾക്കു ഭർത്താക്കന്മാർ ഇല്ലാതിരിപ്പാൻ സാധിക്കുമോ? എന്റെ മക്കളേ അതു വേണ്ട; യഹോവയുടെ കൈ എനിക്ക് വിരോധമായി പുറപ്പെട്ടിരിക്കുകയാൽ നിങ്ങളെ ഓർത്ത് ഞാൻ വളരെ വ്യസനിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ക്കു പ്രായമാകുവോളം നിങ്ങള്‍ അവര്‍ക്കായിട്ടു കാത്തിരിക്കുമോ? നിങ്ങള്‍ ഭര്‍ത്താക്കന്മാരെ എടുക്കാതെ നില്ക്കുമോ? അതു വേണ്ടാ, എന്‍റെ മക്കളേ; യഹോവയുടെ കൈ എനിക്കു വിരോധമായി പുറപ്പെട്ടിരിക്കയാൽ നിങ്ങളെ വിചാരിച്ചു ഞാന്‍ വളരെ വ്യസനിക്കുന്നു.
Malayalam Bible POC-ML 2013
അവര്‍ക്കു പ്രായമാകുന്നതുവരെ നിങ്ങള്‍ കാത്തിരിക്കുമോ? നിങ്ങള്‍ വിധവകളായിക്കഴിയുമോ? ഇല്ല! മക്കളേ, കര്‍ത്താവിന്‍െറ കരം എനിക്കെതിരായി ഉയര്‍ന്നിരിക്കുന്നു. നിങ്ങളെപ്രതിയും ഞാന്‍ അത്യന്തം വ്യസനിക്കേണ്ടിവരും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർക്ക് പ്രായപൂർത്തിയാകുന്നതുവരെ നിങ്ങൾ കാത്തിരിക്കുമോ? അവർക്കുവേണ്ടി നിങ്ങൾ അവിവാഹിതരായി തുടരുമോ? എന്റെ മക്കളേ, അങ്ങനെയല്ല, യഹോവതന്നെ എനിക്കെതിരേ തിരിഞ്ഞതിനാൽ, ഞാൻ നിങ്ങളെക്കാളധികം കയ്‌പ് അനുഭവിച്ചവളായിത്തീർന്നിരിക്കുന്നു.”