Ruth 2:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഭക്ഷണസമയമായപ്പോള്‍ ബോവസ് അവളെ അരികെ വിളിച്ചു. അപ്പമെടുത്തു ചാറില്‍മുക്കി ഭക്ഷിച്ചുകൊള്ളാന്‍ പറഞ്ഞു. അവള്‍ കൊയ്ത്തുകാരുടെ സമീപം ഇരുന്നു ഭക്ഷണം കഴിച്ചു; ബോവസ് അവള്‍ക്കു മലര്‍ കൊടുത്തു; അവള്‍ ഭക്ഷിച്ചു തൃപ്തയായി, ശേഷിപ്പിക്കുകയും ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഭക്ഷണസമയത്തു ബോവസ് അവളോടു: ഇവിടെ വന്നു ഭക്ഷണം കഴിക്ക; കഷണം ചാറ്റിൽ മുക്കിക്കൊൾക എന്നു പറഞ്ഞു. അങ്ങനെ അവൾ കൊയ്ത്തുകാരുടെ അരികെ ഇരുന്നു; അവൻ അവൾക്കു മലർ കൊടുത്തു; അവൾ തിന്നു തൃപ്തയായി ശേഷിപ്പിക്കയും ചെയ്തു.
Malayalam 1992 MBSI
ഭക്ഷണസമയത്തു ബോവസ് അവളോടുഇവിടെ വന്നു ഭക്ഷണം കഴിക്ക; കഷണം ചാറ്റില്‍ മുക്കിക്കൊള്‍ക എന്നു പറഞ്ഞു. അങ്ങനെ അവള്‍ കൊയ്ത്തുകാരുടെ അരികെ ഇരുന്നു; അവന്‍ അവള്‍ക്കു മലര്‍ കൊടുത്തു; അവള്‍ തിന്നു തൃപ്തയായി ശേഷിപ്പിക്കയും ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഭക്ഷണസമയത്തു ബോവസ് അവളോട്: ഇവിടെ വന്നു ഭക്ഷണം കഴിക്ക; അപ്പക്കഷണം ചാറിൽ മുക്കിക്കൊൾക എന്നു പറഞ്ഞു. അങ്ങനെ അവൾ കൊയ്ത്തുകാരുടെ അരികെ ഇരുന്നു; അവൻ അവൾക്കു മലർ കൊടുത്തു; അവൾ തിന്നു തൃപ്തയായി ശേഷിപ്പിക്കുകയും ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഭക്ഷണസമയത്ത് ബോവസ് അവളോട്: ഇവിടെ വന്നു ഭക്ഷണം കഴിക്ക; കഷണം വീഞ്ഞിൽ മുക്കിക്കൊള്‍ക എന്നു പറഞ്ഞു. അങ്ങനെ അവള്‍ കൊയ്ത്തുകാരുടെ അരികെ ഇരുന്നു; അവന്‍ അവള്‍ക്കു മലര്‍ കൊടുത്തു; അവള്‍ തിന്നു തൃപ്തയായി ശേഷിപ്പിക്കയും ചെയ്തു.
Malayalam Bible POC-ML 2013
ഭക്‌ഷണസമയത്ത്‌ ബോവാസ്‌ അവളോടു പറഞ്ഞു: വന്നു ഭക്‌ഷണം കഴിക്കൂ. വീഞ്ഞില്‍ മുക്കി അപ്പം ഭക്‌ഷിച്ചു കൊള്ളൂ. അങ്ങനെ അവള്‍ കൊയ്‌ത്തുകാരോടുകൂടെ ഇരുന്നു. അവന്‍ അവള്‍ക്കു മലര്‍ കൊടുത്തു; അവള്‍ ഭക്‌ഷിച്ചു തൃപ്‌തയായി; ബാക്കിയും വന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഭക്ഷണസമയത്ത് ബോവസ് അവളോട്, “ഇവിടെ വന്ന് ഇരുന്നുകൊള്ളൂ; അപ്പം എടുത്തു പുളിച്ച വീഞ്ഞിൽ മുക്കി കഴിച്ചോളൂ” എന്നു പറഞ്ഞു. അവൾ കൊയ്ത്തുകാരോടൊപ്പം ഇരുന്നപ്പോൾ, ബോവസ് അവൾക്കു മലർ കൊടുത്തു. അവൾക്ക് ആവശ്യമുള്ളടത്തോളം ഭക്ഷിച്ചു, കുറച്ച് അധികം വരികയും ചെയ്തു.