Ruth 3:13 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇല്ലെങ്കില്‍ ഞാന്‍ നിന്നെ സംരക്ഷിച്ചുകൊള്ളാമെന്നു സര്‍വേശ്വരന്‍റെ നാമത്തില്‍ സത്യം ചെയ്യുന്നു; ഏതായാലും വെളുക്കുവോളം ഇവിടെ കിടന്നുകൊള്ളുക.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈ രാത്രി താമസിക്ക; നാളെ അവൻ നിനക്കു വീണ്ടെടുപ്പുകാരന്റെ മുറ നിവർത്തിച്ചാൽ കൊള്ളാം; അവൻ നിവർത്തിക്കട്ടെ; വീണ്ടെടുപ്പുകാരന്റെ മുറ നിവർത്തിപ്പാൻ അവന്നു മനസ്സില്ലെങ്കിലോ യഹോവയാണ ഞാൻ നിനക്കു വീണ്ടെടുപ്പുകാരന്റെ മുറ നിവർത്തിച്ചുതരും; രാവിലെവരെ കിടന്നുകൊൾക.
Malayalam 1992 MBSI
ഈ രാത്രി താമസിക്ക; നാളെ അവന്‍ നിനക്കു വീണ്ടെടുപ്പുകാരന്റെ മുറ നിവര്‍ത്തിച്ചാല്‍ കൊള്ളാം; അവന്‍ നിവര്‍ത്തിക്കട്ടെ; വീണ്ടെടുപ്പുകാരന്റെ മുറ നിവര്‍ത്തിപ്പാന്‍ അവന്നു മനസ്സില്ലെങ്കിലോ യഹോവയാണ ഞാന്‍ നിനക്കു വീണ്ടെടുപ്പുകാരന്റെ മുറ നിര്‍വര്‍ത്തിച്ചുതരും; രാവിലെവരെ കിടന്നുകൊള്‍ക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഈ രാത്രി താമസിക്ക; നാളെ അവൻ നിനക്കു വീണ്ടെടുപ്പുകാരന്റെ ചുമതല നിർവഹിച്ചാൽ നന്ന്; അവൻ അതു ചെയ്യട്ടെ; അത് നിർവഹിപ്പാൻ അവന് മനസ്സില്ലെങ്കിലോ യഹോവയാണ ഞാൻ നിനക്കു ആ ചുമതല നിർവഹിച്ചുതരും; രാവിലെവരെ കിടന്നുകൊൾക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഈ രാത്രി താമസിക്ക; നാളെ അവന്‍ നിനക്കു വീണ്ടെടുപ്പുകാരന്റെ മുറ നിവര്‍ത്തിച്ചാൽ കൊള്ളാം; അവന്‍ നിവര്‍ത്തിക്കട്ടെ; വീണ്ടെടുപ്പുകാരന്റെ മുറ നിവര്‍ത്തിപ്പാന്‍ അവനു മനസ്സില്ലങ്കിലോ യഹോവയാണ ഞാന്‍ നിനക്കു വീണ്ടെടുപ്പുകാരന്റെ മുറ നിവര്‍ത്തിച്ചുതരും; രാവിലെവരെ കിടന്നുകൊള്‍ക.
Malayalam Bible POC-ML 2013
ഈ രാത്രി ഇവിടെ കഴിയുക. ഏറ്റവും അടുത്ത ബന്‌ധുവിന്‍െറ ചുമതല അവന്‍ നിര്‍വഹിക്കുമോ എന്നു രാവിലെ അന്വേഷിക്കാം. അവന്‍ അതു ചെയ്‌താല്‍ നന്ന്. ഇല്ലെങ്കില്‍ ഉറ്റ ബന്‌ധുവിന്‍െറ കടമ കര്‍ത്താവാണേ, ഞാന്‍ നിര്‍വഹിക്കും. പ്രഭാതംവരെ നീ ഇവിടെ കിടന്നുകൊള്ളുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇന്നു രാത്രി ഇവിടെ കഴിയുക, നാളെ നിന്റെ വീണ്ടെടുപ്പുകാരന്റെ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുക്കാൻ സമ്മതിക്കുന്നെങ്കിൽ നല്ലത്; അദ്ദേഹം നിന്നെ വീണ്ടെടുക്കട്ടെ. എന്നാൽ അദ്ദേഹം വിസമ്മതിക്കുന്നെങ്കിൽ, ജീവനുള്ള യഹോവയാണെ, ഞാനത് ചെയ്തിരിക്കും. രാത്രികഴിയുന്നതുവരെ ഇവിടെ കിടക്കുക” എന്നു മറുപടി പറഞ്ഞു.