Ruth 4:10 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സ്വന്തം നാട്ടിലും കുടുംബത്തിലും പരേതന്‍റെ വംശവും അവകാശവും നിലനിര്‍ത്താനായി മഹ്‍ലോന്‍റെ ഭാര്യ മോവാബുകാരിയായ രൂത്തിനെ എന്‍റെ ഭാര്യയായി ഞാന്‍ സ്വീകരിക്കുന്നു. ഇതിന് നിങ്ങള്‍ സാക്ഷികള്‍.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അത്രയുമല്ല മരിച്ചവന്റെ പേർ അവന്റെ സഹോദരന്മാരുടെ ഇടയിൽനിന്നും അവന്റെ പട്ടണവാതില്ക്കൽനിന്നും മാഞ്ഞുപോകാതവണ്ണം മരിച്ചവന്റെ പേർ അവന്റെ അവകാശത്തിന്മേൽ നിലനിർത്തേണ്ടതിന്നു മഹ്ലോന്റെ ഭാര്യ മോവാബ്യസ്ത്രീയായ രൂത്തിനെയും എനിക്കു ഭാര്യയായി വാങ്ങിയിരിക്കുന്നു എന്നതിന്നും നിങ്ങൾ ഇന്നു സാക്ഷികൾ ആകുന്നു.
Malayalam 1992 MBSI
അത്രയുമല്ല മരിച്ചവന്റെ പേര്‍ അവന്റെ സഹോദരന്മാരുടെ ഇടയില്‍നിന്നും അവന്റെ പട്ടണവാതില്‍ക്കല്‍നിന്നും മാഞ്ഞുപോകാതവണ്ണം മരിച്ചവന്റെ പേര്‍ അവന്റെ അവകാശത്തിന്മേല്‍ നിലനിര്‍ത്തേണ്ടതിന്നു മഹ്ളോന്റെ ഭാര്യ മോവാബ്യസ്ത്രീയായ രൂത്തിനെയും എനിക്കു ഭാര്യയായി വാങ്ങിയിരിക്കുന്നു എന്നതിന്നും നിങ്ങള്‍ ഇന്നു സാക്ഷികള്‍ ആകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അത്രയുമല്ല, മരിച്ചവന്റെ അവകാശം നിലനിർത്തുന്നതിനും അവന്റെ പേർ സഹോദരന്മാരുടെ ഇടയിൽനിന്നും അവന്റെ സ്ഥാനം പട്ടണവാതില്ക്കൽനിന്നും മാറ്റപ്പെടാതിരിക്കേണ്ടതിനും മഹ്ലോന്റെ വിധവ മോവാബ്യസ്ത്രീയായ രൂത്തിനെയും ഞാൻ ഭാര്യയായി എടുത്തിരിക്കുന്നു എന്നതിന്നും നിങ്ങൾ ഇന്നു സാക്ഷികൾ ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അത്രയുമല്ല മരിച്ചവന്റെ പേര്‍ അവന്റെ സഹോദരന്മാരുടെ ഇടയിൽനിന്നും അവന്‍റെ പട്ടണവാതിൽക്കൽനിന്നും മാഞ്ഞുപോകാതവണ്ണം മരിച്ചവന്റെ പേര്‍ അവന്‍റെ അവകാശത്തിന്മേൽ നിലനിര്‍ത്തേണ്ടതിന് മഹ്ലോന്‍റെ ഭാര്യ മോവാബ്യസ്ത്രീയായ രൂത്തിനെയും എനിക്കു ഭാര്യയായി വാങ്ങിയിരിക്കുന്നു എന്നതിനും നിങ്ങള്‍ ഇന്നു സാക്ഷികള്‍ ആകുന്നു.
Malayalam Bible POC-ML 2013
മൊവാബ്യയും മഹ്‌ലോന്‍െറ വിധവയുമായ റൂത്തിനെ ഭാര്യയായി ഞാന്‍ സ്വീകരിക്കുന്നു. മരിച്ചവന്‍െറ നാമം സഹോദരന്‍മാരുടെ ഇടയില്‍നിന്നും ജന്‍മദേശത്തുനിന്നും മാഞ്ഞുപോകാതിരിക്കുന്നതിനും, അനന്തരാവകാശികളിലൂടെ അതു നിലനിര്‍ത്തുന്നതിനും വേണ്ടിയാണിത്. ഇന്നു നിങ്ങള്‍ അതിനു സാക്‌ഷികളാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മരിച്ചയാളുടെ പേര് അയാളുടെ അവകാശത്തിന്മേൽ നിലനിർത്താൻ മഹ്ലോന്റെ വിധവയായ രൂത്ത് എന്ന മോവാബ്യസ്ത്രീയെയും ഞാൻ ഭാര്യയായി സ്വീകരിക്കുന്നു, ഇതിനാൽ, അവന്റെ പേര് അവന്റെ കുടുംബത്തിൽനിന്നോ അവന്റെ പട്ടണരേഖകളിൽനിന്നോ മാഞ്ഞുപോകുകയില്ല. നിങ്ങൾ ഇന്ന് അതിനു സാക്ഷികളുമാകുന്നു!”