Ruth 4:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ ആ ബന്ധു പറഞ്ഞു: “അത് എനിക്കു സാധ്യമല്ല; ഞാന്‍ ആ സ്ഥലം വീണ്ടെടുത്താല്‍ എന്‍റെ പിതൃസ്വത്ത് നഷ്ടപ്പെടുത്തേണ്ടിവരും. അതുകൊണ്ടു ഞാന്‍ അതു വാങ്ങുന്നില്ല; വീണ്ടെടുക്കാനുള്ള എന്‍റെ അവകാശം ഞാന്‍ നിനക്കു വിട്ടുതരുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നു വീണ്ടെടുപ്പുകാരൻ: എനിക്കു അതു വീണ്ടെടുപ്പാൻ കഴികയില്ല; എന്റെ സ്വന്ത അവകാശം നഷ്ടമാക്കേണ്ടിവരും; ആകയാൽ ഞാൻ വീണ്ടെടുക്കേണ്ടതു നീ വീണ്ടെടുത്തുകൊൾക; എനിക്കു വീണ്ടെടുപ്പാൻ കഴികയില്ല എന്നു പറഞ്ഞു.
Malayalam 1992 MBSI
അതിന്നു വീണ്ടെടുപ്പുകാരന്‍ എനിക്കു അതു വീണ്ടെടുപ്പാന്‍ കഴികയില്ല; എന്റെ സ്വന്ത അവകാശം നഷ്ടമാക്കേണ്ടിവരും; ആകയാല്‍ ഞാന്‍ വീണ്ടെടുക്കേണ്ടതു നീ വീണ്ടെടുത്തുകൊള്‍ക; എനിക്കു വീണ്ടെടുപ്പാന്‍ കഴികയില്ല എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന് ആ അടുത്ത വീണ്ടെടുപ്പുകാരൻ: എനിക്കു അതു വീണ്ടെടുപ്പാൻ കഴിയുകയില്ല; അല്ലെങ്കിൽ എന്റെ സ്വന്ത അവകാശം നഷ്ടപ്പെടുത്തേണ്ടിവരും; ആകയാൽ ഞാൻ വീണ്ടെടുക്കേണ്ടത് നീ വീണ്ടെടുത്തുകൊള്ളുക; എന്തെന്നാൽ എനിക്കു വീണ്ടെടുക്കുവാൻ കഴിയുകയില്ല എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിന് വീണ്ടെടുപ്പുകാരന്‍: എനിക്ക് അതു വീണ്ടെടുപ്പാന്‍ കഴികയില്ല; എന്‍റെ സ്വന്തഅവകാശം നഷ്ടമാക്കേണ്ടിവരും; ആകയാൽ ഞാന്‍ വീണ്ടെടുക്കേണ്ടതു നീ വീണ്ടെടുത്തുകൊള്‍ക; എനിക്കു വീണ്ടെടുപ്പാന്‍ കഴികയില്ല എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അപ്പോള്‍ ബന്‌ധു പറഞ്ഞു: അതു സാധ്യമല്ല. കാരണം, അതുവഴി എന്‍െറ അവകാശം നഷ്‌ടപ്പെടാന്‍ ഇടയാകും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഉടനെ ആ വീണ്ടെടുപ്പുകാരൻ: “അങ്ങനെയെങ്കിൽ എനിക്കതു വീണ്ടെടുക്കാൻ കഴിയുകയില്ല; അതിലൂടെ എനിക്കെന്റെ സ്വന്തം ഓഹരി നഷ്ടമാക്കേണ്ടിവരും. താങ്കൾതന്നെ അതു വീണ്ടെടുത്തുകൊള്ളുക. എനിക്കതിന് കഴിയുകയില്ല” എന്നു പറഞ്ഞു.