Song of Solomon 1:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നാഥാ, എന്നെയും കൊണ്ടുപോകുക; നമുക്കു വേഗം പോകാം; രാജാവ് തന്‍റെ മണവറയിലേക്ക് എന്നെ ആനയിച്ചിരിക്കുന്നു; ഞങ്ങള്‍ അങ്ങയില്‍ ആഹ്ലാദിച്ചുല്ലസിക്കും; അങ്ങയുടെ പ്രേമം വീഞ്ഞിനെക്കാള്‍ മധുരമെന്നു ഞങ്ങള്‍ വാഴ്ത്തും. അവര്‍ അങ്ങയെ പ്രേമിക്കുന്നത് ഉചിതംതന്നെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ പിന്നാലെ എന്നെ വലിക്ക; നാം ഓടിപ്പോക; രാജാവു എന്നെ പള്ളിയറകളിലേക്കു കൊണ്ടുവന്നിരിക്കുന്നു; ഞങ്ങൾ നിന്നിൽ ഉല്ലസിച്ചാനന്ദിക്കും; നിന്റെ പ്രേമത്തെ വീഞ്ഞിനെക്കാൾ ശ്ലാഘിക്കും; നിന്നെ സ്നേഹിക്കുന്നതു ഉചിതം തന്നേ.
Malayalam 1992 MBSI
യെരൂശലേംപുത്രിമാരേ, ഞാന്‍ കറുത്തവള്‍ എങ്കിലും കേദാര്യകൂടാരങ്ങളെപ്പോലെയും ശലോമോന്റെ തിരശ്ശീലകളെപ്പോലെയും അഴകുള്ളവള്‍ ആകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ പിന്നാലെ എന്നെ കൊണ്ടുപോകുക; നാം ഓടിപ്പോകുക; രാജാവ് എന്നെ പള്ളിയറയിലേക്ക് കൊണ്ടുവന്നിരിക്കുന്നു; ഞങ്ങൾ നിന്നിൽ ഉല്ലസിച്ചാനന്ദിക്കും; നിന്റെ പ്രേമത്തെ വീഞ്ഞിനെക്കാൾ പ്രശംസിക്കും; നിന്നെ സ്നേഹിക്കുന്നത് ഉചിതം തന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ പിന്നാലെ എന്നെ വലിക്ക; നാം ഓടിപ്പോക; രാജാവ് എന്നെ പള്ളിയറകളിലേക്കു കൊണ്ടുവന്നിരിക്കുന്നു; ഞങ്ങള്‍ നിന്നിൽ ഉല്ലസിച്ചാനന്ദിക്കും; നിന്‍റെ പ്രേമത്തെ വീഞ്ഞിനെക്കാള്‍ ശ്ലാഘിക്കും; നിന്നെ സ്നേഹിക്കുന്നത് ഉചിതം തന്നെ.
Malayalam Bible POC-ML 2013
എന്നെ കൊണ്ടുപോവുക,നമുക്കു വേഗം പോകാം. രാജാവ്‌ തന്‍െറ മണവറയിലേക്ക്‌എന്നെ കൊണ്ടുവന്നിരിക്കുന്നു; ഞങ്ങള്‍ നിന്നില്‍ ആനന്‌ദിച്ചുല്ലസിക്കും. ഞങ്ങള്‍ നിന്‍െറ പ്രമത്തെവീഞ്ഞിനെക്കാള്‍ പുകഴ്‌ത്തും; അവര്‍ നിന്നെ സ്‌നേഹിക്കുന്നത്‌യുക്‌തംതന്നെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നെ നിന്നോടൊപ്പം ദൂരത്തേക്കു കൊണ്ടുപോകുക—വേഗമാകട്ടെ! രാജാവ് തന്റെ പള്ളിയറകളിലേക്കെന്നെ ആനയിക്കട്ടെ. ഞങ്ങൾ അത്യാഹ്ലാദത്തോടെ നിന്നിൽ ആനന്ദിക്കും; നിന്റെ പ്രേമത്തെ ഞങ്ങൾ വീഞ്ഞിനെക്കാൾ അധികം പ്രകീർത്തിക്കും. അവർ നിന്നെ പ്രകീർത്തിക്കുന്നത് എത്രയോ ഉചിതം.