Song of Solomon 2:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പാറയുടെ വിള്ളലുകളിലും തൂക്കുപാറക്കെട്ടുകളിലെ മറവിടങ്ങളിലും ഇരിക്കുന്ന എന്‍റെ മാടപ്രാവേ, നിന്‍റെ മുഖം ഞാന്‍ ഒന്നു കാണട്ടെ; നിന്‍റെ സ്വരം ഒന്നു കേള്‍ക്കട്ടെ; നിന്‍റെ സ്വരം എത്ര മധുരം! നിന്‍റെ മുഖം എത്ര സുന്ദരം!
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പാറയുടെ പിളർപ്പിലും കടുന്തൂക്കിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ, ഞാൻ നിന്റെ മുഖം ഒന്നു കാണട്ടെ; നിന്റെ സ്വരം ഒന്നു കേൾക്കട്ടെ; നിന്റെ സ്വരം ഇമ്പമുള്ളതും മുഖം സൗന്ദര്യമുള്ളതും ആകുന്നു.
Malayalam 1992 MBSI
പാറയുടെ പിളര്‍പ്പിലും കടുന്തൂക്കിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ, ഞാന്‍ നിന്റെ മുഖം ഒന്നു കാണട്ടെ; നിന്റെ സ്വരം ഒന്നു കേള്‍ക്കട്ടെ; നിന്റെ സ്വരം ഇമ്പമുള്ളതും മുഖം സൌന്ദര്യമുള്ളതും ആകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പാറയുടെ പിളർപ്പിലും പർവ്വതച്ചെരിവിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ, ഞാൻ നിന്റെ മുഖം ഒന്നു കാണട്ടെ; നിന്റെ സ്വരം ഒന്നു കേൾക്കട്ടെ; നിന്റെ സ്വരം ഇമ്പമുള്ളതും മുഖം സൗന്ദര്യമുള്ളതും ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പാറയുടെ പിളര്‍പ്പിലും കടുന്തൂക്കിന്‍റെ മറവിലും ഇരിക്കുന്ന എന്‍റെ പ്രാവേ, ഞാന്‍ നിന്‍റെ മുഖം ഒന്നു കാണട്ടെ; നിന്‍റെ സ്വരം ഒന്നു കേള്‍ക്കട്ടെ; നിന്‍റെ സ്വരം ഇമ്പമുള്ളതും മുഖം സൗന്ദര്യമുള്ളതും ആകുന്നു.
Malayalam Bible POC-ML 2013
എന്‍െറ മാടപ്പിറാവേ, പാറയിടുക്കുകളിലും ചെങ്കുത്തായ മലയോരത്തിലെ പൊത്തുകളിലും ജീവിക്കുന്ന നിന്‍െറ മുഖം ഞാനൊന്നു കാണട്ടെ. ഞാന്‍ നിന്‍െറ സ്വരമൊന്നു കേള്‍ക്കട്ടെ. നിന്‍െറ സ്വരം മധുരമാണ്‌; നിന്‍െറ മുഖം മനോഹരമാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പാറപ്പിളർപ്പുകളിൽ, അതേ മലയോരത്തെ ഒളിവിടങ്ങളിൽ ഇരിക്കുന്ന എന്റെ പ്രാവേ, നിന്റെ മുഖം ഞാനൊന്നു കാണട്ടെ, നിൻസ്വരം ഞാനൊന്നു കേൾക്കട്ടെ; കാരണം നിന്റെ സ്വരം മധുരതരവും നിന്റെ മുഖം രമണീയവും ആകുന്നു.