Song of Solomon 2:17 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വെയിലാറി, നിഴല്‍ നീളും മുമ്പേ എന്‍റെ പ്രിയാ, ദുര്‍ഗമഗിരികളിലെ ചെറുമാനിനെപ്പോലെ, കലമാന്‍ കിടാവിനെപ്പോലെ മടങ്ങിവരിക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വെയിലാറി, നിഴൽ കാണാതെയാകുവോളം, എന്റെ പ്രിയനേ, നീ മടങ്ങി ദുർഘടപർവ്വതങ്ങളിലെ ചെറുമാനിന്നും കലക്കുട്ടിക്കും തുല്യനായിരിക്ക.
Malayalam 1992 MBSI
വെയിലാറി, നിഴല്‍ കാണാതെയാകുവോളം, എന്റെ പ്രിയനേ, നീ മടങ്ങി ദുര്‍ഘടപര്‍വ്വതങ്ങളിലെ ചെറുമാനിന്നും കലകൂട്ടിക്കും തുല്യനായിരിക്ക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വെയിലാറി, നിഴൽ കാണാതെയാകുവോളം, എന്റെ പ്രിയനേ, നീ മടങ്ങിവന്ന് ദുർഘടപർവ്വതങ്ങളിലെ ചെറുമാനിനും കലമാൻകുട്ടിക്കും തുല്യനായിരിക്കുക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വെയിലാറി, നിഴൽ കാണാതെയാകുവോളം, എന്റെ പ്രിയനേ, നീ മടങ്ങി ദുര്‍ഘടപര്‍വതങ്ങളിലെ ചെറുമാനിനും കലക്കുട്ടിക്കും തുല്യനായിരിക്ക.
Malayalam Bible POC-ML 2013
വെയിലാറി നിഴലുകള്‍ നീളുംമുന്‍പേഎന്‍െറ പ്രിയനേ, വരുക; ദുര്‍ഘടപര്‍വതങ്ങളിലെചെറുമാനിനെപ്പോലെയോകലമാന്‍കുട്ടിയെപ്പോലെയോ ആയിരിക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഉഷസ്സു പൊട്ടിവിടർന്ന് ഇരുളിന്റെ നിഴലുകൾ മായുംവരെ, എന്റെ പ്രിയനേ, എന്നിലേക്കണയുക; ഒരു ചെറു കലമാനിനെപ്പോലെയോ പർവതമേടുകളിലെ മാൻകിടാവിനെപ്പോലെയോതന്നെ.