Song of Solomon 2:3 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യുവാക്കള്‍ക്കിടയില്‍ എന്‍റെ പ്രിയന്‍ കാട്ടുമരങ്ങള്‍ക്കിടയിലെ മാതളനാരകം ആകുന്നു. അതിന്‍റെ തണലില്‍ ഞാന്‍ ആനന്ദത്തോടെ ഇരുന്നു. അതിന്റെ പഴം എനിക്കു മധുരക്കനിയായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കാട്ടുമരങ്ങളുടെ ഇടയിൽ ഒരു നാരകംപോലെ യൗവനക്കാരുടെ ഇടയിൽ എന്റെ പ്രിയൻ ഇരിക്കുന്നു; അതിന്റെ നിഴലിൽ ഞാൻ അതിമോദത്തോടെ ഇരുന്നു; അതിന്റെ പഴം എന്റെ രുചിക്കു മധുരമായിരുന്നു.
Malayalam 1992 MBSI
കാട്ടുമരങ്ങളുടെ ഇടയില്‍ ഒരു നാരകംപോലെ യൌവനക്കാരുടെ ഇടയില്‍ എന്റെ പ്രിയന്‍ ഇരിക്കുന്നു; അതിന്റെ നിഴലില്‍ ഞാന്‍ അതിമോദത്തോടെ ഇരുന്നു; അതിന്റെ പഴം എന്റെ രുചിക്കു മധുരമായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കാട്ടുമരങ്ങളുടെ ഇടയിൽ ഒരു നാരകംപോലെ യൗവനക്കാരുടെ ഇടയിൽ എന്റെ പ്രിയൻ ഇരിക്കുന്നു; അതിന്റെ നിഴലിൽ ഞാൻ ആനന്ദത്തോടെ ഇരുന്നു; അതിന്റെ പഴം എന്റെ നാവിന് മധുരമായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കാട്ടുമരങ്ങളുടെ ഇടയിൽ ഒരു നാരകംപോലെ യൗവനക്കാരുടെ ഇടയിൽ എന്‍റെ പ്രിയന്‍ ഇരിക്കുന്നു; അതിന്റെ നിഴലിൽ ഞാന്‍ അതിമോദത്തോടെ ഇരുന്നു; അതിന്റെ പഴം എന്റെ രുചിക്കു മധുരമായിരുന്നു.
Malayalam Bible POC-ML 2013
വനവൃക്‌ഷങ്ങള്‍ക്കിടയില്‍ ആപ്പിള്‍മരംപോലെയാണ്‌യുവാക്കന്‍മാരുടെ മധ്യത്തില്‍ എന്‍െറ പ്രാണപ്രിയന്‍. അതിന്‍െറ തണലില്‍ ഞാന്‍ ആനന്ദത്തോടെ ഇരുന്നു; അതിന്‍െറ ഫലം എന്‍െറ നാവിന്‌മാധുര്യപൂര്‍ണമാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വനവൃക്ഷങ്ങൾക്കിടയിലുള്ള ഒരു ആപ്പിൾമരം പോലെയാണ് യുവാക്കന്മാർക്കിടയിൽ നിൽക്കുന്ന എന്റെ പ്രിയൻ. അവന്റെ നിഴലിൽ ഇരിക്കുന്നത് എനിക്ക് ആനന്ദമാകുന്നു അവന്റെ ഫലം എന്റെ നാവിനു മധുരമേകുന്നു.