Song of Solomon 2:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ പ്രിയതമന്‍ ചെറുമാനിനും ഇളംകലമാനിനും സമന്‍; അവിടുന്നു കിളിവാതിലുകളിലൂടെ ദൃഷ്‍ടി അയയ്‍ക്കുന്നു; അഴികള്‍ക്കിടയിലൂടെ ഒളിഞ്ഞുനോക്കിക്കൊണ്ടു ഞങ്ങളുടെ ചുവരിനു പിന്നില്‍ മറഞ്ഞു നില്‌ക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ പ്രിയൻ ചെറുമാനിന്നും കലക്കുട്ടിക്കും തുല്യൻ; ഇതാ, അവൻ നമ്മുടെ മതില്ക്കു പുറമേ നില്ക്കുന്നു; അവൻ കിളിവാതിലൂടെ നോക്കുന്നു; അഴിക്കിടയിൽകൂടി ഉളിഞ്ഞുനോക്കുന്നു.
Malayalam 1992 MBSI
എന്റെ പ്രിയന്‍ ചെറുമാനിന്നും കലകൂട്ടിക്കും തുല്യന്‍; ഇതാ, അവന്‍ നമ്മുടെ മതിലക്കു പുറമേ നിലക്കുന്നു; അവന്‍ കിളിവാതിലൂടെ നോക്കുന്നു; അഴിക്കിടയില്‍കൂടി ഉളിഞ്ഞുനോക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ പ്രിയൻ ചെറുമാനിനും കലമാൻകുട്ടിക്കും തുല്യൻ; ഇതാ, അവൻ നമ്മുടെ മതിലിന് പുറമേ നില്ക്കുന്നു; അവൻ കിളിവാതിലിലൂടെ നോക്കുന്നു; അഴിക്കിടയിൽകൂടി ഒളിഞ്ഞുനോക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ പ്രിയന്‍ ചെറുമാനിനും കലക്കുട്ടിക്കും തുല്യന്‍; ഇതാ, അവന്‍ നമ്മുടെ മതില്ക്കു പുറമേ നില്ക്കുന്നു; അവന്‍ കിളിവാതിലൂടെ നോക്കുന്നു; അഴിക്കിടയിൽക്കൂടി ഉളിഞ്ഞു നോക്കുന്നു.
Malayalam Bible POC-ML 2013
എന്‍െറ പ്രിയന്‍ ചെറുമാനിനെപ്പോലെയോ കലമാന്‍കുട്ടിയെപ്പോലെയോ ആണ്‌. കിളിവാതിലിലൂടെ നോക്കിക്കൊണ്ട്‌, അഴികളിലൂടെ ഒളിഞ്ഞുനോക്കിക്കൊണ്ട്‌, അതാ, അവന്‍ ഭിത്തിക്കു പിന്നില്‍ നില്‍ക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്റെ പ്രിയൻ കലമാനിനെപ്പോലെയോ മാൻകിടാവിനെപ്പോലെയോ ആകുന്നു. ജനാലകളിലൂടെ നോക്കിക്കൊണ്ട്, അഴികൾക്കിടയിലൂടെ ഒളിഞ്ഞുനോക്കിക്കൊണ്ട്, ഇതാ, നമ്മുടെ മതിലിനു പുറത്ത് അവൻ നിൽക്കുന്നു.